‘അനിയത്തി പ്രാവ് പോലെത്തെ സിനിമ ചെയ്യുകയാണ് ആഗ്രഹം’! ഫഹദ് ഫാസില്‍

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. 30 അടി താഴ്ചയില്‍ അകപ്പെട്ട അനിക്കുട്ടന്റെ കഥയാണ് ചിത്രം പറയുന്നത്. ഫഹദാണ് അനിക്കുട്ടനായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. വലിയ സ്വീകാര്യതയാണ് ട്രെയിലര്‍ നേടിയത്.…

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. 30 അടി താഴ്ചയില്‍ അകപ്പെട്ട അനിക്കുട്ടന്റെ കഥയാണ് ചിത്രം പറയുന്നത്. ഫഹദാണ് അനിക്കുട്ടനായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. വലിയ സ്വീകാര്യതയാണ് ട്രെയിലര്‍ നേടിയത്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 22ന് തിയ്യേറ്ററിലെത്തും.

ഇപ്പോഴിതാ സിനിമയെ കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍. മലയന്‍കുഞ്ഞ് പോലെയുള്ള സിനിമ ചെയ്യുമ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത മനസിലാകുക എന്ന് ഫഹദ് പറയുന്നു.

ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ അടുത്തിടെയൊന്നും ഉണ്ടായിട്ടില്ല. മാളൂട്ടി പോലെയുള്ള ചിത്രമാണ് മലയന്‍കുഞ്ഞ്. ഈ സിനിമയില്‍ ഒരു പോയിന്റിലും പുറത്തുള്ള കാര്യങ്ങള്‍ കാണിക്കുന്നില്ലെന്ന് ഫഹദ് പറഞ്ഞു.

‘ചാക്കോച്ചനൊക്കെ ചെയ്യുന്നത് പോലെ അനിയത്തി പ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഫഹദ് പറയുന്നു. പക്ഷേ എന്റെ സുഹൃത്തുക്കളായ മഹേഷും സജിയും ദിലീഷും ഒക്കെ ഇങ്ങനത്തെ കഥകളാണ് തനിക്കായി കൊണ്ടുവരുന്നതെന്നു ഫഹദ് തുറന്നുപറയുന്നു.

20 വര്‍ഷത്തിന് ശേഷം എന്റെ അച്ഛന്‍ നിര്‍മിക്കുന്ന സിനിമ കൂടിയാണ് മലയന്‍കുഞ്ഞ്.
ഇതുപോലത്തെ കഥകള്‍ ചെയ്യുമ്പോഴാണ് നമുക്ക് ജീവിതത്തിന്റെ മനോഹാരിത കൂടുതല്‍ മനസ്സിലാവുക. അങ്ങനെയുള്ള ത്യാഗത്തിന്റെയും യാത്രയുടെയും കഥകള്‍ പറയാന്‍ ഭയങ്കര ഇഷ്ടമാണെന്നും ഫഹദ് കൂട്ടിച്ചേര്‍ക്കുന്നു.

യോദ്ധയ്ക്ക് ശേഷം എആര്‍ റഹ്‌മാന്‍ സംഗീതം മലയാളത്തിലേക്ക് എത്തുന്നതും മലയന്‍കുഞ്ഞിലൂടെയാണ്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളൊരുക്കിയ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.