ഫാഫ തൊപ്പിയില്‍ ക്യൂട്ടായി നസ്രിയ!!! ഏറ്റവും മികച്ചത് വരാനിരിക്കുന്നേയുള്ളൂ… നല്ലപാതിയ്ക്ക് ആശംസകളുമായി താരം

മലയാളത്തിലെ ക്യൂട്ട് താരമ്പതികളാണ് നടന്‍ ഫഹദ് ഫാസിലും നസ്രിയയും. ഇന്ന് ഫഹദിന്റെ 40ാം പിറന്നാള്‍ ആണ്. താരങ്ങളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഒന്നിച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രം നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നല്ല പാതിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ച് കൊണ്ടാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫഹദിന് പിറന്നാള്‍ ആശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ മുരളി, വിഷ്ണു ഉണ്ണികൃഷ്ണന്‍, റോഷന്‍ മാത്യൂ, തുടങ്ങിയവരൊക്കെ നസ്രിയയുടെ പോസറ്റിന് താഴെ പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്.

ഫഹദിന്റെ മലയന്‍കുഞ്ഞാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. തിയറ്റര്‍ റിലീസായി എത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ ഓടുകയാണ്. അഖില്‍ സത്യന്റെ പാച്ചുവും അദ്ഭുത വിളക്കുമെന്ന ചിത്രം അണിയറയിലാണ്.

Previous articleഡേറ്റിങ്ങിനിറങ്ങിയ കാമുകന്‍ കാമുകിയുടെ തലയില്‍ നിന്നും പേനെടുക്കുന്നു- വൈറലായി ഒരു വീഡിയോ
Next article‘പ്രണയത്തിന് കണ്ണില്ല’; കാമുകന്റെ എച്ച്‌ഐവി പോസിറ്റീവ് രക്തം തന്റെ ശരീരത്തിലേക്ക് കുത്തിവച്ച് പെണ്‍കുട്ടി