ഫഹദ് ഫാസിലിന്റെ യാത്രകള്‍ ഇനി മിനി കണ്‍ട്രിമാനില്‍!!!!

നടന്‍ ഫഹദ് ഫാസിലിന്റെ യാത്രകള്‍ക്ക് ഇനി കൂട്ടായി മിനി കണ്‍ട്രിമാനും. പുതിയ ആഢംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് യുവതാരം. ലംബോര്‍ഗിനി ഉറൂസ് എസ്‌യുവിക്ക് പിന്നാലെയാണ് താരം മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേര്‍ഡും സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയില്‍ നിന്നാണ് ഫഹദ് മിനി കണ്‍ട്രിമാന്‍ വാങ്ങിയത്. കണ്‍ട്രിമാന്‍, മിനി നിരയിലെ സബ്‌കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. ആഢംബര കാറുകളുടെ ആരാധകന്‍ കൂടിയാണ് ഫഹദ്. പോര്‍ഷെയടക്കമുള്ള വാഹനങ്ങള്‍ നിലവില്‍ ഫഹദിന്റെ ഗാരേജിലുണ്ട്.


നാലു ഡോര്‍ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്.
ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വിലയുള്ളത്.

രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്ക്, ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്‌സ് ട്രാന്‍സ്മിഷന്‍ ഇതൊക്കെയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മാത്രം മതി ഈ വാഹനത്തിന്.

Previous articleവിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലോ? ഇരുവരും വെക്കേഷൻ ആഘോഷിക്കാൻ മാലി ദ്വീപിലേക്ക്
Next article‘മേം ഹും മൂസ’യുടെ വിജയാഘോഷത്തില്‍ സുരേഷ് ഗോപി- ചിത്രങ്ങള്‍