പുഷ്പ-3 ഫഹദ് ഫാസിലിന്റെ വാക്കുകള്‍ കേട്ട് ആരാധകര്‍ ആവേശത്തില്‍…! ഇത്രയും പ്രതീക്ഷിച്ചില്ല!!!

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ സിനിമ ആയിരുന്നു പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. പുഷ്പ 2 വിനായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിയ ഈ സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരില്‍ വലിയ ആകാംക്ഷ ഉണര്‍ത്തിയിരിക്കുന്നത്. ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞാന്‍ ആദ്യം സുകുമാര്‍ സാറിനെ മീറ്റ് ചെയ്യുമ്പോള്‍ പുഷ്പ 2 ഇല്ലായിരുന്നു.

പുഷ്പ ഒന്നിന്റെ രണ്ടാം ഭാഗത്താണ് ഫഹദിന്റെ ഇന്‍ട്രോ വരുന്നത്… സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പിന്നീടാണ് പറയുന്നത്. നെറ്റ്ഫ്‌ലിക്‌സ് എന്ന ഒടിടി പ്‌ളാറ്റ് ഫോമിന് വേണ്ടി ഒരു സീരീസായി ചെയ്യാന്‍ ഇരുന്ന സിനിമയാണ് പുഷ്പ എന്നാണ് ഫഹദ് പറയുന്നത്. അത്രയും കണ്ടന്റും മെറ്റീരിയലും ഈ സിനിമയുടേതായി സംവിധായകന്‍ സുകുമാറിന്റെ കൈയ്യില്‍ ഉണ്ടെന്നാണ് ഫഹദ് വെളിപ്പെടുത്തുന്നത്. ഈ അടുത്ത കാലത്തും തന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞു..

അപ്പോഴാണ് നമുക്ക് വേണമെങ്കില്‍ പുഷ്പയുടെ മൂന്നാം ഭാഗം കൂടി പ്രതീക്ഷിക്കാം.. എന്നും ഈ സിനിമയ്ക്ക് വേണ്ടിയുള്ള അത്രയും കണ്ടന്റ് അദ്ദേഹത്തിന്റെ കൈയ്യില്‍ ഉണ്ടെന്നും ഫഹദ് പറയുന്നത്. അതുകൊണ്ടാണ് പുഷ്പ 2 ഇറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത് എന്നും ഫഹദ് തുറന്ന് പറയുന്നു. ഐഡിന്റിറ്റി ഇല്ലാത്ത ഒരു വ്യക്തി അവന്റെ ജീവിതത്തില്‍ എല്ലാം നേടുന്നു..

പക്ഷേ വീണ്ടും അതേ പ്രതിസന്ധി അവന്റെ ജീവിത്തില്‍ കടന്നു വരുകയാണ് പുഷ്പയുടെ ഒന്നാം ഭാഗത്ത്..അവിടെയാണ് ഈ കഥ അവസാനിക്കുന്നത്. അതായത് പുഷ്പയുടെ ഒന്നാം ഭാഗം എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെ അവസാനിക്കുന്നു.. അതായിരുന്നു ഈ സിനിമ എടുക്കുമ്പോള്‍ സംവിധായകന്റെ കണ്‍സെപ്റ്റ് എന്നാണ് ഫഹദ് പറയുന്നത്. പിന്നീട് പുതിയൊരു തുടക്കത്തിലാണ് പുഷ്പയുടെ രണ്ടാം ഭാഗം എന്നും താരം പറഞ്ഞുവെയ്ക്കുന്നു.

Nikhina