ഫഹദ് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു! സംവിധായകന്‍ പറയുന്നു!

മലയന്‍കുഞ്ഞ് സിനിമ തീയറ്ററില്‍ തീര്‍ത്ത വിജയത്തിന് പിന്നാലെ ഇപ്പോള്‍ ഒടിടി റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ആ അവസരത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് സംഭവിച്ച അപകടത്തെ കുറിച്ച് സിനിമയുടെ സംവിധായകന്‍ സജിമോന്‍ പ്രഭാകര്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രമുഖ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ നിന്ന് അദ്ദേഹം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നാണ് സജിമോന്‍ പറയുന്നത്. ഈരാറ്റപേട്ടയിലെ ഷെഡ്യൂള്‍ കഴിഞ്ഞ് അടുത്ത ലൊക്കേഷന്റെ സെറ്റില്‍ എത്തി ആദ്യത്തെ ദിവസം ആദ്യ ഷോട്ടില്‍ തന്നെ ഫഹദ് വീഴുകയായിരുന്നു. മൂക്കടിച്ചാണ് വീണത്. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് അന്ന് അദ്ദേഹം രക്ഷപ്പെട്ടു എന്നാണ് ഈ സംഭവത്തെ കുറിച്ച് സംവിധായകന്‍ പറയുന്നത്.

ആ അപകടത്തില്‍ നിന്ന് ഫഹദ് ഭേദപ്പെട്ട് വരാന്‍ തന്നെ കുറേ സമയം, എടുത്തു. മൂന്ന് നാല് മാസം നടന്‍ റെസ്റ്റിലായിരുന്നു. ഒന്ന് തുമ്മാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു ഫഹദിന്. അങ്ങനെ സിനിമയുടെ ഷൂ്ട്ടും ഒരുപാട് നീണ്ടുപോയി എന്നാണ് സംവിധായകന്‍ പറഞ്ഞത്. ഈ സംഭവത്തെ കുറിച്ച് ഫഹദിന്റെ പിതാവും സംവിധായകനും നിര്‍മ്മാതാവും കൂടിയായ ഫാസിലും പറഞ്ഞിരുന്നു.. മൂന്ന് കോടി മുടക്കി സെറ്റിട്ട്.. അതില്‍ ആദ്യ ഷോട്ടില്‍ ആയിരുന്നു ഫഹദ് വീണത്.

താന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ തന്നെ ഫഹദിന് ഇങ്ങനെ സംഭവിച്ചതില്‍ വിഷമം തോന്നി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും ആ മുറിവിന്റെ പാട് ഫഹദിന്റെ മുഖത്തുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ഈ സംഭവം മീഡിയ അറിയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു എന്നും ഫാസില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Previous articleഅങ്ങനെയാണ് ധനുഷിന് ഉറപ്പ് കൊടുത്തത്..! നിത്യ മേനോന്‍
Next articleആരാധകര്‍ ആര്‍ത്തുവിളിച്ചെത്തി…ലൈഗറിന്റെ പ്രൊമോഷന്‍ ഉപേക്ഷിച്ച് മടങ്ങി വിജയ് ദേവരകൊണ്ട