ഫഹദിന് ഇതെന്തുപറ്റി..? അയാള്‍ക്ക് എന്തെങ്കിലും തിന്നാന്‍ കൊടുക്ക് ! ഫോട്ടോകള്‍ കണ്ട് ഞെട്ടി ആരാധകര്‍!!

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള സിനിമയുടെ മറ്റൊരു അഭിനയ വിസ്മയം ആയ നടന്‍ ഫഹദ് ഫാസിലിന്റെ ജന്മദിനം. സോഷ്യല്‍ മീഡിയയില്‍ താരത്തിന് രാവിലെ മുതല്‍ ആശംസാ പ്രവാഹം ആയിരുന്നു. പ്രിയനടന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ കാണാനും വളരെ ആഗ്രഹിച്ചിരുന്ന ആരാധകരിലേക്ക് വളരെ വൈകിയാണ് പിറന്നാള്‍ ദിനത്തിന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും വന്നത്. നസ്രിയ തന്‌റെ ഇന്‍സ്റ്റഗ്രാമിലാണ് ഫോട്ടോകള്‍ അടക്കം പങ്കുവെച്ച് പ്രിയപ്പെട്ട ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്.

എന്നാല്‍ ഫോട്ടോകള്‍ കണ്ട ആരാധകര്‍ ഒരു നിമിഷം ഒന്ന് ഞെട്ടി. ഫഹദിന്റെ ശരീര പ്രകൃതം കണ്ട് ആയിരുന്നു അത്. പിറന്നാള്‍ ആഘോഷത്തിന്റെതായി നസ്രിയ പങ്കുവെച്ച് ഫോട്ടോകളില്‍ എല്ലാം മുന്‍പത്തേതിനേക്കാള്‍ മെലിഞ്ഞാണ് ഫഹദ് ഇരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ നേരുന്നതിനോടൊപ്പം ഫഹദിന് ഇതെന്തുപറ്റി എന്ന് ചോദിച്ചും ആരാധകര്‍ എത്തി തുടങ്ങി. ഒരുപാട് മെലിഞ്ഞ് ഇരിക്കുന്നു.. അയാള്‍ക്ക് എന്തെങ്കിലും തിന്നാന്‍ കൊടുക്ക് എന്നിങ്ങനെ ഫോട്ടോകള്‍ക്ക് അടിയില്‍ കമന്റുകളും വരാന്‍ തുടങ്ങി.

നസ്രിയയെ ടാഗ് ചെയ്താണ് എന്താണ് ഫഹദിന് ശരിക്കും സംഭവിച്ചത് എന്ന് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ അദ്ദേഹം പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആയിരിക്കും എന്നാണ് ചില ആരാധകര്‍ പറയുന്നത്. എന്ത് തന്നെ ആയാലും ജന്മദിനത്തില്‍ കുറച്ച് വൈകി ആണെങ്കിലും നസ്രിയ പങ്കുവെച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഇതിന് മുന്‍പ് ജോജി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഫഹദ് ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയത്. അന്നും താരത്തിന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ഹോംവര്‍ക്കുകള്‍ നടത്തി എല്ലാം വിജയത്തിലേക്ക് എത്തിക്കുന്ന ഫഹദിന്റെ അടുത്ത വേഷങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.

Previous articleതെന്നിന്ത്യന്‍ നടി ഹന്‍സിക വിവാഹിതയാകുന്നു; വരന്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍
Next articleഇത് മലയാളികള്‍ക്ക് അഭിമാന നിമിഷം! നന്ദു പൊതുവാളിനെ തേടി ആ സന്തോഷ വാര്‍ത്തയെത്തി..!