ഫഹദിന്റെ ‘പാച്ചുവും അത്ഭുതവിളക്കും’ഏപ്രിൽ 28ന് എത്തും

നവാഗതനായ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏപ്രിൽ 28നാണ് ചിത്രത്തിന്റെ റിലീസ്.ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് സംവിധായകൻ അഖിൽ സത്യൻ ഇക്കാര്യം അറിയിച്ചത്. പെട്ടിയും തൂക്കി വരുന്ന ഫഹദിനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് സിനിമ നിർമിക്കുന്നത്.ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ നിർവഹിക്കുന്നു.പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയുടെ രചനയും സംവിധാനവും എഡിറ്റിഗും നിർവ്വഹിച്ചിരിക്കുന്നത് അഖിലാണ്.’ഞാൻ പ്രകാശൻ’, ‘ജോമോൻറെ സുവിശേഷങ്ങൾ’ എന്നീ സിനിമകളുടെ അസോസിയേറ്റായിരുന്ന അഖിൽ സത്യൻ സംവിധായകൻ സത്യൻ അന്തിക്കാടിൻറെ മകനാണ്.

വരികൾ മനു മഞ്ജിത്ത്,കലാസംവിധാനം അജി കുട്ടിയാനി, വസ്ത്രാലങ്കാരം ഉത്തര മേനോൻ, സിങ്ക് സൌണ്ട്, ഡിസൈൻ അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, സൗണ്ട് മിക്‌സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യൻ, സ്റ്റിൽസ് മോമി, അസോസിയേറ്റ് ഡയറക്ടർ ആരോൺ മാത്യു, വിതരണം കലാസംഘം, പോസ്റ്റർ ഡിസൈൻ ബാന്ദ്ര ഹൗസ,പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, എന്നിവരാണ്.

Previous article‘ഓരോ ശ്വാസവും…’ ക്രിസ്റ്റിയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു
Next articleഅവർ ഞങ്ങളുടെ ദേഹത്തു സ്‌പർശിക്കും, ഇതിൽ നിന്നും രക്ഷപ്പെടാൻ മാത്രമേ കഴിയൂ അനശ്വര രാജൻ