ആങ്ങള എന്തെടുക്കുവാണ് ? നാത്തൂന്റെ ചോദ്യത്തിനുള്ള മറുപടി കൊടുത്ത് നസ്രിയ

മലയാളികളുടെ പ്രയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തിരക്കിലാണ് നസ്രിയ. സോഷ്യല്‍ ലോകത്ത് അത്ര സജീവമല്ല ഫഹദ്. ഫഹദിന്റെ വിശേഷങ്ങള്‍ അടക്കം ആരാധകരിലേക്കെത്തിക്കുന്നതും താരസുന്ദരി തന്നെയാണ്. ഇപ്പോഴിതാ നസ്ത്രി ഇന്‍സ്റ്റഗ്രാമില്‍…

nazrya

മലയാളികളുടെ പ്രയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തിരക്കിലാണ് നസ്രിയ. സോഷ്യല്‍ ലോകത്ത് അത്ര സജീവമല്ല ഫഹദ്. ഫഹദിന്റെ വിശേഷങ്ങള്‍ അടക്കം ആരാധകരിലേക്കെത്തിക്കുന്നതും താരസുന്ദരി തന്നെയാണ്. ഇപ്പോഴിതാ നസ്ത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ലോക്ക്ഡൗണ്‍ നാളിലെ ഫഹദിന്റെ ഒരു ചിത്രമാണ് നസ്രിയ പങ്കുവെച്ചത്. നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ചിത്രത്തില്‍ ഫഹദിന്റെ സഹോദരി അഹ്മെദാ ഫാസില്‍ നല്‍കിയ കമന്റ് ആണ് കൂടുതല്‍ ചര്‍ച്ചയായത്.

fahadh-nazriya-new.jpg.image.784.410

വീട്ടിലെ സോഫയില്‍ ചാരിക്കിടക്കുന്ന ഫഹദിന്റെ ചിത്രമാണ് നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ഫഹദ് പാട്ടു കേള്‍ക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നാണ് സഹോദരിയുടെ ചോദ്യം. രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെന്ന് നസ്രിയയുടെ മറുപടി. ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാനും കമന്റ്‌ ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഫഹദ് അറിയാതെയാണോ ഈ ചിത്രമെടുത്തതെന്നാണ് ആരാധകരുടെ സംശയം. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഫഹദ് ഫാസിലിനെ ഇങ്ങനെയെങ്കിലും കാണാമല്ലോ എന്നാണ് മറ്റു ചിലര്‍ പറയുന്നത്