‘ഹനുമാന്‍ ഗിയര്‍’; ജീപ്പിന് മുകളില്‍ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കി ഫഹദ്- ഫസ്റ്റ് ലുക്ക്

‘മലയന്‍കുഞ്ഞി’ന് ശേഷം ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരുന്നു. സൂധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഹനുമാന്‍ ഗിയര്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫഹദ് പങ്കുവെച്ചു. ജീപ്പിന് മുകളില്‍ തിരിഞ്ഞ് നിന്ന് ഒരു…

‘മലയന്‍കുഞ്ഞി’ന് ശേഷം ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരുന്നു. സൂധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഹനുമാന്‍ ഗിയര്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫഹദ് പങ്കുവെച്ചു. ജീപ്പിന് മുകളില്‍ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നില്‍ക്കുന്ന ഫഹദാണ് പോസ്റ്ററില്‍.

ആര്‍ ബി ചൗധരിയുടെ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 96ാമത് ചിത്രമായാണ് ‘ഹനുമാന്‍ ഗിയര്‍’ ഒരുങ്ങുന്നത്. ജൂലൈ 22ന് തിയറ്ററിലെത്തിയ മലയന്‍കുഞ്ഞ് ആണ് ഫഹദിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആഗസ്റ്റ് 11-ന് ചിത്രം ഒടിടിയിലുമെത്തി.

നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന ചിത്രം എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിന് ഉണ്ട്.