വയറുഭാഗ്യമുള്ളയാളാണ്, നസ്രിയ ഒരു നല്ല പാചകക്കാരിയാണെന്ന് ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞ് ജൂലൈ 22 ന് തിയറ്ററുകളില്‍ എത്തുകയാണ്. മലയാളത്തില്‍ ചെറിയൊരു ഇടവേളക്ക് ശേഷമാണ് ഫഹദിന്റെ ഒരു ചിത്രം എത്തുന്നത്. ഇപ്പോഴിതാ ഫഹദ് രജിഷാ വിജയനുമായി നടത്തിയ അഭിമുഖമാണ് വൈറലാകുന്നത്.

‘കഴിഞ്ഞ ഒരു രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ താന്‍ ആദ്യമായിട്ടാണ് നോമ്പുകാലത്ത് ഷൂട്ടിംഗ് ഇല്ലാതെയിരിക്കുന്നത്. ഒരു പത്ത് പതിനഞ്ച് ദിവസം കൃത്യമായി നോമ്പെടുത്തുത്തുവെന്ന് പറയുന്ന താരം തനിക്കിഷ്ടമുള്ള ഇഫ്താര്‍ വിരുന്നുകളില്‍ കബാബ്, സമൂസയൊക്കെ പെടുന്നുവെന്നും മനസു തുറന്നു. അതേസമയം നസ്രിയ ഒരു നല്ല പാചകക്കാരിയാണെന്നും ഫഹദ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. നോമ്പ് സമയത്ത് താന്‍ ഓവര്‍ വെയിറ്റ് ആയിരുന്നുവെന്നും അതിന് പിന്നില്‍ നസ്രിയയാണെന്നും ഫഹദ് പറഞ്ഞു. വയറുഭാഗ്യമുള്ളയാളാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു.

മലയന്‍കുഞ്ഞ് ഒരു സര്‍വൈവല്‍ ത്രില്ലറാണ്. നായക കഥാപാത്രമായ അനിലിനെ ആണ് ഫഹദ് അവതരിപ്പിക്കുന്നത്. അനിലിന്റെ വീടിന്റെ അടുത്ത് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില്‍ അനിലിനെ അലോസരപ്പെടുത്തുന്നു. ഇതേ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ കഥ പുരോഗമിക്കുമ്പോഴാണ് ആസ്ഥലത്ത് ഒരു മണ്ണിടിച്ചില്‍ ഉണ്ടാവുന്നത്.

Gargi