ചിമ്പുവിനെ നേരിടാന്‍ ഫഹദ് ഫാസില്‍..! വിശ്വസിക്കാനാവാതെ ആരാധകര്‍..!

അല്ലു അര്‍ജുന്റെ വില്ലനായി പുഷ്പ എന്ന സിനിമയിലൂടെ എത്തിയ ഫഹദ് ഫാസിലിനെ തേടി ഇതര ഭാഷകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ എത്തുകയാണ്. ചിമ്പുവിന്റെ ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തില്‍ ഫഹദ് വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ‘ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്.

പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനായി പോലീസ് വേഷത്തില്‍ എത്തിയ ഫഹദിനെ ഇരുകൈയ്യും നീട്ടിയാണ് തെലുങ്ക് പ്രേക്ഷകര്‍ അടക്കം സ്വീകരിച്ചത്. ഇപ്പോഴിതാ തമിഴില്‍ നിന്ന് പോലും താരത്തിനെ തേടി പുതിയ അവസരങ്ങള്‍ എത്തുകയാണ്. പുതിയ ചിത്രത്തില്‍ വിജയ് സേതുപതി അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേസമയം, ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ് ദിവസം സംവിധായകനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ഫഹദിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പുതിയ സിനിമയില്‍ ചിമ്പുവിനെ നേരിടാന്‍ ഫഹദ് എത്തുമെന്ന് കേട്ടതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.

Previous articleവാവ സുരേഷിന്റെ വിവാഹബന്ധം തകര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണം..!! ആരേയും കുറ്റപ്പെടുത്തുന്നില്ല..!!
Next articleകല്യാണം കണ്‍ഫ്യൂഷനായിരുന്നു..! അവരുടെ ഡിവോഴ്‌സ് വാര്‍ത്തകള്‍ കേട്ട് പേടിച്ചു- നവ്യ