‘മമ്മൂക്ക സംവിധായകരുടെ പാവയാണ് നടന്‍ എന്ന് പറയുന്നു’ കുറിപ്പ്

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ രത്തീന ചിത്രം പുഴുവിന് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഫൈറൂസ് കമറുദ്ദീന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മനുഷ്യനായ നായകനും, ബ്രാഹ്‌മണനായ വില്ലനും തുടക്കം മുതലേ സിനിമയുടെ പശ്ചാത്തലവും, കഥാപാത്രങ്ങളുടെ ആഴവും മനസ്സിലാക്കി കണ്ടവര്‍ മാത്രം വായിക്കുക’ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

ഒന്നും മനസ്സിലാകാതെ ഫോര്‍വേഡ് അടിച്ചു കണ്ടവര്‍ ഇത് വായിച്ചു സമയം കളയാതെ വേറെ ഏതേലും സിനിമ ഫോര്‍വേഡ് ചെയ്തു കാണാന്‍ ശ്രെമിക്കുക.
തിരക്കഥ നായകന്‍ ആയ ചിത്രം. പുഴു എന്ന പേരാണ് ചിത്രത്തിന് എങ്കിലും കണ്ടു കഴിഞ്ഞാല്‍ മനസ്സിലാകും തക്ഷകന്‍ എന്ന പേരും ചിത്രത്തിന് അനുയോജ്യമാണ്.
ചില കാര്യങ്ങള്‍ വാരി കോരി എടുത്തു കാണിക്കാതെ തലയില്‍ മൂളയുണ്ടെങ്കില്‍ മനസ്സിലാക്കിക്കൊ എന്ന നിലപാട് ഒരു തുടക്കമാണ്. പ്രേക്ഷകരുടെ നിലവാരം ഉയര്‍ന്നു എന്ന് മമ്മൂക്ക പറഞ്ഞത് പോലെ എന്ന് കുറിപ്പില്‍ പറയുന്നു.

പുറമെ എന്തൊക്കെയൊ പതിഞ്ഞ താളത്തില്‍ പറഞ്ഞു പോയി എന്ന് പറയുന്നവര്‍ക്ക് ഒന്നുകില്‍ സിനിമയുടെ ആഴം മനസ്സിലായിട്ടില്ല, അല്ലെങ്കില്‍ ചിത്രം ലാഗ് ആണെന്ന് പറഞ്ഞു മുഴുവന്‍ കണ്ടിട്ടുണ്ടാവില്ല. രണ്ടു മണിക്കൂറിനുള്ളില്‍ പതിയെ ഇഴങ്ങി നീങ്ങുന്ന പുഴുവിനെ പോലെ, ഉയര്‍ന്ന അറിവുണ്ടെന്നു സ്വയം കരുതുന്ന എന്നാല്‍ തന്റെ ചിന്തയാണ് ശെരി എന്ന് കരുതുന്നവര്‍ ഉള്ള ഈ ലോകത്തു പേര് പോലുമില്ലാത്ത IPS ഉദ്യോഗസ്ഥന്‍ ഒരു പ്രതീകമാണ്. മാറേണ്ടത് മറ്റുള്ളവരല്ല താനും തന്റെ ചിന്തകളുമാണെന്ന് അംഗീകരിക്കാന്‍ പോലുമുള്ള വകതിരിവ് ഇല്ലാത്തവര്‍ ഇന്നും നമുക്കിടയിലുണ്ട് എന്ന് പുഴു പറയാതെ പറയുന്നു. പിറന്നു വീഴുന്ന കുഞ്ഞിനെ പോലും ഇല്ലതാക്കാന്‍ ഈ ജാതിയത വലിയ കാരണമായേക്കാം.
മമ്മൂക്ക സംവിധായകരുടെ പാവയാണ് നടന്‍ എന്ന് പറയുന്നു എങ്കിലും നിങ്ങള്‍ ചെയ്തു വെക്കുന്നത് സംവിധായകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നതിലും എത്രയോ മുകളിലാണ്. മലയാളത്തില്‍ മുന്നറിയിപ്പിനു ശേഷം ഇത്രയും ഉള്ളില്‍ കൊള്ളുന്ന ഒരു സിനിമ അതാണ് എനിക്ക് പുഴുവെന്നും കമറുദ്ദീന്‍ പറയുന്നു.

അതേസമയം സി കെ രാഘവനെ പോലെ ഈ പുഴുവിനേയും അത്രത്തോളം വെറുപ്പോടെ ഇഷ്ടപെടുന്നു. അപ്പുണ്ണി ശശി ചേട്ടാ താങ്കള്‍ എന്ന നടനല്ലാതെ മറ്റൊരാള്‍ക്ക് ആ വേഷം ചെയ്യാന്‍ കഴിയില്ല എന്ന തരത്തില്‍ താങ്കള്‍ ചെയ്തു വെച്ചിട്ടുണ്ട്. ചെറിയ ചിരിയില്‍ , വാക്കുകളില്‍ ഒരുപാട് കാര്യങ്ങള്‍ താങ്കളുടെ കഥാപാത്രം സംസാരിക്കുന്നു. രഥീനാ മാം ഇത്രയും ഒതുക്കത്തോടെ ചെയ്ത താങ്കള്‍ ഈ ഒരു സിനിമ കൊണ്ട് ഒരു മികച്ച സംവിധായിക ആണെന്ന് തെളിയിച്ചിരിക്കുന്നു. ഇതിലും മികച്ച ചിത്രങ്ങള്‍ താങ്കള്‍ ചെയ്യും. കാണുന്നവര്‍ തീരുമാനിക്കട്ടെ എന്ന തരത്തില്‍ ചിത്രത്തിന്റെ കഥയും, തിരക്കഥയും എത്രത്തോളം സൂക്ഷ്മതയോടെ ചെയ്തിവെച്ചിട്ടുണ്ട് എന്ന് സിനിമ കണ്ടു മനസ്സിലാക്കിയവര്‍ക്ക് അറിയാം.

സിനിമക്ക് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കിയ തേനി ഈശ്വര്‍ താങ്കളുടെ നന്‍ പകല്‍ എന്ന മമ്മൂക്ക ചിത്രത്തിനായ് കാത്തിരിക്കാന്‍ ഒരു കാരണം കൂടെയായി ഈ പുഴു. പുഴുവിന്റെ ഇഴച്ചില്‍ എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കും അതെ പോലെ ജേക്‌സ് ബിജോയ് താങ്കള്‍ ഒരുക്കിയ ബിജിഎം തലയിലൂടെ ഇഴഞ്ഞു നടക്കുന്നു ഇപ്പോഴും. ലാഗ് ആണെന്ന് പറഞ്ഞു ചിത്രം കാണാതെ പോയവരോട് ഒരുതവണ മുഴുവനായി കാണാന്‍ ശ്രമിക്കു എന്ന് പറയുന്നില്ല , കാരണം ആ ലാഗ് ഇല്ലാതെ ഈ ചിത്രം ചെയ്യാന്‍ കഴിയില്ല. അത്രയും വൃത്തികെട്ട ചിന്താഗതിയുള്ളവര്‍ക്ക് ഈ ചിത്രം അംഗീകരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും. എത്രത്തോളം നിങ്ങള്‍ ഈ ചിത്രത്തില്‍ മമ്മൂക്കയെ വെറുക്കുന്നോ അത്രത്തോളം ആ കഥാപാത്രം നന്നായിട്ടുണ്ട് എന്നാണ് അര്‍ഥമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Previous articleബ്രേക്കിംഗ് ന്യൂസ്; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ലൂഥര്‍ ചുമതലയേല്‍ക്കുന്നു..!
Next articleഅനുസരണയുടെ അങ്ങേയറ്റമല്ലേ.. അടിമത്തം..!? സുരാജ് പറഞ്ഞതിലും കാര്യമുണ്ടെന്ന് ആരാധകര്‍..!