‘നന്മയുള്ള മനുഷ്യരെ കാണുന്നത് ഒരു സന്തോഷമല്ലേ… അതിപ്പോ ജീവിതത്തിലായാലും സ്‌ക്രീനിലായാലും.. ‘

ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഓ.ടി.ടിയിലെത്തിയിരിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഓ.ടി.ടിയിലെത്തിയിരിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സത്യന്‍ അന്തിക്കാട് ടൈപ്പ് സിനിമ.. നന്മ മരം നായകന്‍..
ഫീല്‍ ഗുഡ്.. അങ്ങനെ കൊറേ റിവ്യൂസ് കണ്ടു.. പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ സത്യത്തില്‍ അങ്ങനൊരു നെഗറ്റീവ് റിവ്യൂസ് ആവശ്യമുണ്ടെന്നു തോന്നിയില്ലെന്നാണ് ഫൈസല്‍ ഇബ്രാഹിം മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സത്യന്‍ അന്തിക്കാട് ടൈപ്പ് സിനിമ..
നന്മ മരം നായകന്‍..
ഫീല്‍ ഗുഡ്..
അങ്ങനെ കൊറേ റിവ്യൂസ് കണ്ടു..
പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ സത്യത്തില്‍ അങ്ങനൊരു നെഗറ്റീവ് റിവ്യൂസ് ആവശ്യമുണ്ടെന്നു തോന്നിയില്ല..
എല്ലാ സിനിമയും റിയലിസ്ടിക്ക് ആകണമെന്നോ, എന്തെങ്കിലും മെസ്സേജ് ഉണ്ടാകണമെന്നൊന്നും ഇല്ലല്ലോ..
പാച്ചു, ഹംസധ്വനി, റിയാസ്, ഉമ്മച്ചി… ??????
നന്മയുള്ള മനുഷ്യരെ കാണുന്നത് ഒരു സന്തോഷമല്ലേ… അതിപ്പോ ജീവിതത്തിലായാലും സ്‌ക്രീനിലായാലും.. ????
നോട്ട് എവെരി വണ്‍സ് കപ്പ് ഓഫ് ടീ…
ബട്ട് ഐ ലൈക് ഇറ്റ്.

വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, നന്ദു, അല്‍ത്താഫ് സലിം, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ സീനിയര്‍ താരങ്ങളായ ഇന്നസെന്റ്, മുകേഷ്, ഇന്ദ്രന്‍സ്, നന്ദു എന്നിവരും താരനിരയിലുണ്ടായിരുന്നു. ഇന്നസെന്റ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാളചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.

സത്യന്‍ അന്തിക്കാടിന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ അഖില്‍ സത്യന്‍ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും അഖില്‍ സംവിധാനം ചെയ്തിട്ടുണ്ട്.