‘എന്ത് മനോഹരമായാണു അണിയിച്ചൊരുക്കിയിട്ടുള്ളത്.. നാട്ടിലെ കോറോണക്കാലം മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്..’

ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരിനെ കുറിച്ച് നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്ത് മനോഹരമായാണു അണിയിച്ചൊരുക്കിയിട്ടുള്ളത്..നാട്ടിലെ കോറോണക്കാലം മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്..’എന്നാണ് ഫൈസല്‍ കാടാമ്പുഴ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മമ്മൂട്ടി ജയസൂര്യയുടെ ‘ ലുക്ക ചുപ്പി ‘ കണ്ടിട്ട് ജയസൂര്യയോട് പറയുന്നുണ്ട് , നല്ല സിനിമയാ പക്ഷേ എന്ത് പേരാടാ അത് എന്ന്.. ചിലപ്പോള്‍ അത് കൊണ്ടായിരിക്കും ആ സിനിമ പരാജയപ്പെട്ടെത്.. ജയസൂര്യ പറയുന്നു
ഇന്നലെ ബേസിലിന്റെ പുതിയ സിനിമ കണ്ടു.. എന്ത് മനോഹരമായാണു അണിയിച്ചൊരുക്കിയിട്ടുള്ളത്..നാട്ടിലെ കോറോണക്കാലം മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.. നമ്മുടെ പല കുടുംബങ്ങളും അനുഭവിച്ച , അവര്‍ കടന്ന് പേയ മാനസികാവസ്ഥയില്ലുടെയുള്ള യാത്ര…
ബോഡി കൊണ്ടുവരാന്‍ പറ്റില്ലേ ?
നീ ഒന്ന് മിണ്ടാണ്ടിരിക്ക് , റിയാസ് ശ്രമിക്കുന്നുണ്ട്, പിന്നെ നമ്മുടെ കെ എം സി സി യുടെ ഷാനവാസും ശ്രമിക്കുന്നുണ്ട്, എല്ലാം ശര്യാകും…
ബച്ചുവിന്റെ ഉമ്മയുടെ കാവ്യയുടെ ശബദം ചെറിയ പ്രശ്‌നമാണു പല രംഗത്തും അറിയാന്‍ പറ്റുന്നുണ്ട്…
സിനിമയുടെ പേരാണു വേണ്ട വിധത്തില്‍ ശ്രദ്ദകിട്ടാതിരിക്കാന്‍ കാരണമെന്ന് തോന്നുന്നു.

ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് നടന്‍ ബേസില്‍ എത്തിയത്. നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്.