‘അദ്ദേഹത്തെ മാത്രം കാണിക്കാനും മറ്റുള്ളവരെ കാണിക്കാതിരിക്കാനും ഒത്തിരി പ്രയാസപ്പെടുന്നുണ്ട് സംവിധായകന്‍’

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അദ്ദേഹത്തെ മാത്രം കാണിക്കാനും മറ്റുള്ളവരെ കാണിക്കാതിരിക്കാനും ഒത്തിരി പ്രയാസപ്പെടുന്നുണ്ട് സംവിധായകന്‍’ എന്നാണ് ഫൈസല്‍ കുറ്റ്യാടി…

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അദ്ദേഹത്തെ മാത്രം കാണിക്കാനും മറ്റുള്ളവരെ കാണിക്കാതിരിക്കാനും ഒത്തിരി പ്രയാസപ്പെടുന്നുണ്ട് സംവിധായകന്‍’ എന്നാണ് ഫൈസല്‍ കുറ്റ്യാടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മോഹന്‍ലാല്‍ മാത്രമുള്ള ഒരു സിനിമ, അതില്‍ അദ്ദേഹത്തെ മാത്രം കാണിക്കാനും മറ്റുള്ളവരെ കാണിക്കാതിരിക്കാനും ഒത്തിരി പ്രയാസപ്പെടുന്നുണ്ട് സംവിധായകന്‍…
യമുന കാളിദാസിനെ വീഡിയോ കാള്‍ ചെയ്യുന്ന ദൃശ്യമാണ് ചുവടെ രണ്ട് പേര് വീഡിയോ കാള്‍ ചെയ്യുമ്പോള്‍ അവരുടെ മുഖം(അവര്‍ കാള്‍ ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ആണല്ലോ നമുക്ക് കാണിക്കുന്നത്) കാണില്ലേ..!?
അതോ മുഖം കാണാതെ വീഡിയോ കാള്‍ വിളിക്കാനുള്ള ടെക്‌നോളജി വികസിച്ചോ..!
പിന്നെ ഷീല വര്‍ക്കി എന്ന കഥാപാത്രത്തിന് സീനത്തിന്റെ ശബ്ദം കൊടുത്താല്‍ ശ്വേതാ മേനോന്‍ ആയി തോന്നുമെന്ന് ആരാണിവര്‍ക്ക് പറഞ്ഞു കൊടുത്തത്..!?
മൊത്തത്തില്‍ എലോണ്‍ ആയി തോന്നാത്ത ഒരു alone

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.