പ്ലാസ്റ്റിക് ഗ്ലാസില്‍ അജിത്തിനെ വരച്ച് ആരാധകന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തുനിവിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സാധാരണയായി അജിത്തിന്റെ സിനിമകളുടെ പ്രഖ്യാപനം വ്യാഴാഴ്ചയാണ് പുറത്തുവരാറുള്ളതെങ്കില്‍ ബുധനാഴ്ച വൈകുന്നേരമാണ് തുനിവിന്റെ പ്രഖ്യാപനം.…

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തുനിവിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സാധാരണയായി അജിത്തിന്റെ സിനിമകളുടെ പ്രഖ്യാപനം വ്യാഴാഴ്ചയാണ് പുറത്തുവരാറുള്ളതെങ്കില്‍ ബുധനാഴ്ച വൈകുന്നേരമാണ് തുനിവിന്റെ പ്രഖ്യാപനം. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അജിത് ആരാധകര്‍ ആഘോഷത്തിലാണ്. ബാങ്ക് കവര്‍ച്ചയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ഒരു ആരാധകന്‍ പ്ലാസ്റ്റിക് ഗ്ലാസില്‍ താരത്തിന്റെ ചിത്രം വരച്ചിരിക്കുകയാണ്. മണലൂര്‍പേട്ടയ്ക്ക് അടുത്ത കല്ല്കുറിശ്ശി ജില്ലയിലെ തിരുക്കോവിലൂരില്‍ നിന്നുള്ള ചിത്രകാരന്‍ സെല്‍വം ആണ് അജിത്തിന്റെ ചിത്രം വരച്ചത്. മൂന്ന് ഗ്ലാസുകളിലായാണ് അജിത്തിന്റെ ചിത്രം വരച്ചത്.

ഈ പെയിന്റിംഗ് കണ്ടതിന് ശേഷം അജിത് ആരാധകരും പൊതുജനങ്ങളും ചിത്രകാരന്‍ സെല്‍വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു, അജിത് ആരാധകര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയാണ്.

തുനിവില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാന്‍. ആക്ഷന്‍ സുപ്രീം സുന്ദര്‍.