ആരാധികയെ നെഞ്ചോട് ചേര്‍ത്ത് പ്രണവ് മോഹന്‍ലാല്‍.. ഇത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം!!

താരപുത്രന്റെ യാതൊരുവിധ തലക്കനമോ അംഗീകാരങ്ങളോ ഇല്ലാത്തതും ആഗ്രഹിക്കാത്തതുമായ നടനാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ വിനയത്തെ കുറിച്ച് ആരാധകര്‍ ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞതാണ്. താരപുത്രന്റെ യാതൊരു പ്രിവിലേജുകളും ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്ത പ്രണവ് മോഹന്‍ലാല്‍, സാധാരണ മനുഷ്യനായാണ് ജീവിക്കുന്നത്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തന്റെ ആരാധികയെ കണ്ടുമുട്ടിയ പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ തന്റെ ഇഷ്ടതാരത്തെ കാണാന്‍ സാധിച്ച ആരാധികയുടെ ആകാംക്ഷയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. അദ്ദേഹത്തോട് സംസാരിക്കുന്നതും താരത്തെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. തന്റെ ആരാധനാപാത്രമായ പ്രണവിനെ കണ്ട സന്തോഷം ആരാധികയുടെ മുഖത്ത് പ്രകടമാണ്. സാധാരണക്കാരോട് എത്ര എളിമയോടെയാണ് പ്രണവ് മോഹന്‍ലാല്‍ പെരുമാറുന്നത് ..

അദ്ദേഹത്തിന്റെ ഈ സ്വഭാഗ ഗുണത്തിനാണ് ഇപ്പോള്‍ ആരാധകര്‍ കൈയ്യടിക്കുന്നത്. സിനിമ പോലും ആഗ്രഹിച്ചിട്ടില്ലാത്ത ഈ താരം.. യാത്രകളെയാണ് ഏറെ സ്‌നേഹിച്ചത്. ആഢംബര പൂര്‍ണമായ ഒരു ജീവിത സൗകര്യങ്ങളും ആഗ്രഹിക്കാതെ കാടുകളും മലകളും താണ്ടി ഏകനായി യാത്ര ചെയ്യുന്ന താരരാജാവ് മോഹന്‍ലാലിന്റെ ഈ പുത്രന്‍ വീണ്ടും ആരാധകരെ ഞെട്ടിക്കുകയാണ്.

താരത്തിന്റേയും ആരാധികയുടേയും ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അതേസമയം, ഹൃദയം ആണ് പ്രണവ് നായകനായ എത്തിയ ഏറ്റവും പുതിയ ചിത്രം. ഒരു യുവാവിന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെ കാണിച്ച ഈ സിനിമയിലൂടെ തന്നിലെ നടനെ ഒരിക്കല്‍ കൂടി അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയായിരുന്നു.

 

 

Previous articleഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്…! ആ കമന്റ് പൊളിച്ചെന്ന് നവ്യ നായര്‍!!
Next articleഎനിക്ക് ദില്ഷയെ കാണണം റോബിന്റെ ഈ അപേക്ഷ ബിഗ് ബോസ് അഗീകരിക്കുമോ!!