ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ച കുത്തി ആരാധകന്‍..! കമന്റ് ബോക്‌സ് തുറക്കാനാവാതെ താരം..! വിമര്‍ശനങ്ങള്‍ ഉയരുന്നു..!

തന്റേതായ അവതരണ ശൈലികൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്‌നോഹമാണ് താരത്തിനോട് ഉള്ളത്. തന്റെ ആരാധകരെ എപ്പോഴും ചേര്‍ത്ത് പിടിയ്ക്കാനും താരം ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷ്മി നക്ഷത്രയ്ക്കുള്ള ഫാന്‍ പേജുകളും നിരവധിയാണ്. എന്നാല്‍ ആരാധന ചിലപ്പോഴെല്ലാം അതിരു കടന്ന് പോകുന്നതും പതിവാണ്.

ഇപ്പോഴിതാ താരത്തിന്റെ മുഖം നെഞ്ചില്‍ പച്ചകുത്തിയാണ് പ്രിയപ്പെട്ട ലക്ഷ്മി നക്ഷത്രയോടുള്ള സ്‌നേഹം ഒരു ആരാധകന്‍ അറിയിച്ചിരിക്കുന്നത്. ലക്ഷ്മി തന്നെയാണ് തന്റെ മുഖം ഒരു ആരാധകന്‍ പച്ച കുത്തിയതിന്റെ വീഡിയോ തന്റെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആരാധകന്റെ പേര് മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്ന് പറഞ്ഞ താരം, തന്റെ മുഖം പച്ചകുത്തിയ സ്‌നേഹത്തിന് മുന്നില്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കമന്റ് ബോക്‌സ് മുഴുവന്‍ ചിലര്‍ ലക്ഷ്മിയ്‌ക്കെതിരെ വിമര്‍ശനവുമായാണ് വരുന്നത്. ആരാധകരുടെ ഇത്തരം പ്രവണതകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്നാണ് ചിലരുടെ പക്ഷം. അതേസമയം, നല്ല കമന്റുകളും വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാമായി ഒരുപാട് പേരാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ഫോളോവേഴ്‌സ് ആയി ഉള്ളത്. സ്‌നേഹത്തോടെ താരത്തിനെ ചിന്നു എന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. തന്റെ ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരുമായി പങ്കുവെയ്ക്കുന്ന ലക്ഷ്മി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.

Previous articleമൈക്കിളും പിള്ളേരും ഇവിടെയുണ്ട്… മൈക്കിള്‍ അപ്പയ്‌ക്കൊപ്പം..!
Next articleനിവിന്‍ പോളി ഡീസന്റാണ്..!! അഭിനയം സിംപിളാണ്..! – ഗായത്രി സുരേഷ്