ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്ത് ആലിയയുടെ ന്യൂ ലുക്ക് കണ്ട് ഞെട്ടി ആരാധകർ!!

അടുത്തിടെയാണ് ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടിന് കുഞ്ഞ് ജനിച്ചതിന്. പ്രസവശേഷം തന്റെ ശരീര സംരക്ഷണത്തിന്റെ പാതയിലാണ് ആലിയ ഭട്ട്. വർക്കൗട്ട്, യോഗ എന്നിവ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആലിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.…

അടുത്തിടെയാണ് ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടിന് കുഞ്ഞ് ജനിച്ചതിന്. പ്രസവശേഷം തന്റെ ശരീര സംരക്ഷണത്തിന്റെ പാതയിലാണ് ആലിയ ഭട്ട്. വർക്കൗട്ട്, യോഗ എന്നിവ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആലിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാളാഘോഷത്തിന് എത്തിയ ആലിയയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാവുന്നത്.

ആലിയയുടെ ചില ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ എന്നുതന്നെ പറയാം.കവിളുകൾ ഒട്ടി വളരെ പ്രായം കൂടിയ ഒരു സ്ത്രീയെപ്പോലെയാണ് ആലിയ ഭട്ടിനെ പുതിയ വീഡിയോയിൽ കാണാൻ കഴിയുക. വീഡിയോ വൈറലായതോടെ സൗന്ദര്യം വർധിപ്പിക്കാൻ ബോട്ടോക്സ് ട്രീറ്റ്മെന്റ് ആലിയ ചെയ്തുവെന്ന നിഗമനത്തിലാണ് ആരാധകരും സോഷ്യൽമീഡിയയും എത്തിനിൽക്കുന്നത്.

അതേ സമയം പുതിയ ലുക്കിനെ വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആലിയയെ കണ്ടാൽ നല്ല പ്രായം തോന്നിക്കും, ബോട്ടോക്സ് ട്രീറ്റ്മെന്റ് പാളിയോ?,ആളെ തിരിച്ചറിയാൻ കഴിയുന്നില്ലോ എന്നൊക്കെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രസവത്തിന് ശേഷമുള്ള അമിത വ്യായാമമാണോ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ചോദിക്കുന്നവരും ഉണ്ട്. ആലിയ ഭട്ടിനും റൺബീർ കപൂറിനും 2022 നവംബർ ആറിനാണ് മകൾ റാഹ പിറന്നത്.