Wednesday, December 7, 2022
HomeFilm Newsനവ്യക്കൊപ്പം നിന്ന ആ പയ്യൻ ആര് സംശയത്തോടു ആരാധകർ!!

നവ്യക്കൊപ്പം നിന്ന ആ പയ്യൻ ആര് സംശയത്തോടു ആരാധകർ!!

മലയാള സിനിമയിലെ പ്രേക്ഷകമനസിൽ ഇടം നേടിയ നടിയാണ് നവ്യ നായർ.താരം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, ആ ചിത്രം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു. താൻ കലാതിലകം ആയപ്പോൾ ഉടലെടുത്ത ഓർമ്മകൾ എന്നായിരുന്നു താരം ആ പോസ്റ്റിനൊപ്പം പങ്കു വെച്ച വാചകങ്ങളും, ഈ പോസ്റ്റുകണ്ടു നിരവധി ആരാധകർ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തു എത്തിയിരുന്നു.

എന്നാൽ തന്റെ ആ ചിത്രത്തിനൊപ്പം ഗോപീകൃഷ്ണൻ എന്ന ചെരുപ്പുകാരനെ കണ്ടു ആരാധർ ചോദിച്ചു ആരാണീ പയ്യൻ. ഈ പയ്യൻ ഇപ്പോൾ എവിടെ ആണ്. ഇപ്പോൾ ആ ഗോപി കൃഷ്ണൻ രംഗത്തു എത്തിയിട്ടുണ്ട്. ഗോപീകൃഷ്ണൻ ഇപ്പോൾ തിരുവനന്തപുരത്താണ്, സ്വാതി തിരുനാൾ കോളേജിൽ നിന്നും മ്യൂസിക്കിനെ ഡോക്ടറേറ്റ് നേടുകയും ചെയ്യ്ത വ്യക്തിയാണ് ഗോപീകൃഷ്ണൻ. ഇപ്പോൾ  ഗോപീകൃഷ്ണൻ ഒരു സംഗീതാ അധ്യാപകനായി ജോലിനോക്കുന്നു ഒപ്പം കച്ചേരികൾ നടത്തുകയും ചെയ്യുന്നു.

താൻ 9 ൽ പഠിക്കുന്ന സമയത്തായിരുന്നു കലാപ്രതിഭ ആയി തെരഞ്ഞെടുത്തത്  ആ സമയത്തായിരുന്നു നവ്യ കലാതിലകമായി മാറിയതും ഗോപി കൃഷ്ണൻ പറഞ്ഞു. നവ്യയുടെ ഈ പോസ്റ്റ് കാരണം ഇങ്ങനെയൊരു കലാകാരനെ പരിചയപ്പെടാൻ കഴിഞ്ഞല്ലോ എന്നാണ് ആരാധക വൃന്ദം പറയുന്നത്.  ആദ്യം നവ്യയ്ക്കും  ഇതാരാണ് എന്ന് മനസിലായില്ല പിന്നീട് നവ്യയുടെ പോസ്റ്റിനു താഴെ ഗോപീകൃഷ്ണൻ കമെന്റ്കൾ  പങ്കുവെച്ചപ്പോളാണ് താരത്തിനും മനസിലായതു നവ്യ ഗോപികൃഷ്ണനോടും തിരിച്ചു കമെന്റ് ആയി അയച്ചു  ഇപ്പോൾ ഗോപികൃഷ്ണനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമെന്നും.

Related News