ഒരു കുഞ്ഞിക്കാല് കാണാൻ പതിനഞ്ചു മിനിറ്റ് മാറ്റിവെക്കാൻ സമയമില്ല, കോടികളുടെ കാറിൽ കറങ്ങാൻ ഇഷ്ടംപോലെ സമയമുണ്ട് !! ഫഹദിന്റെയും നസ്രിയയുടെയും ചിത്രങ്ങള്‍ക്ക് കമന്റുമായി യുവതി

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം…

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഫ്ലോപ്പായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച്‌ വരവ് നടത്തിയിരുന്നത്.  ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് നസ്രിയ, വളരെ പെട്ടെന്നായിരുന്നു നസ്രിയ ശ്രദ്ധിക്കപ്പെട്ടത്, മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു.

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് ശേഷമാണ് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രണയത്തിലാവുന്നതും. സിനിമ പ്രദര്‍ശനത്തിന് എത്തിയ അതേ വര്‍ഷം തന്നെയായിരുന്നു ഇരുവരും വിവാഹിതരായതും. 2014 വിവാഹിതരായ ഇവർ കഴിഞ്ഞ മാസമാണ് തങ്ങളുടെ ആറാം വിവാഹ വാർഷികം ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും പുതിയ ഒരു പോര്‍ഷെയുടെ സൂപ്പര്‍ താരം 911 കരേര എസ് സ്വന്തമാക്കിയിരുന്നു, കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇരുവരും വാങ്ങിയതും. . ഒരുകോടി 90 ലക്ഷം രൂപയാണ് കാറിന്‍റെ എക്‌സ് ഷോറൂം വില. ഈ വാര്‍ത്ത വലിയ കൗതുകത്തോടെ ആണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതും.

ഫഹദിന്റെയും നസ്രിയയുടെയും കാറിനെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിലൊരു ഉപദേശവുമായി എത്തിയ ആരാധികയുടെ കമന്റാണ് ചര്‍ച്ചയാകുന്നത്. രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നതും കോടികള്‍ സമ്ബാദിക്കുന്നതിലും അല്ല കാര്യം, ആദ്യം രണ്ട് കുഞ്ഞിക്കാല്‍ കാണിക്കുന്നതില്‍ കഴിവ് തെളിയ്ക്ക്, ആറേഴ് വര്‍ഷം കഴിഞ്ഞില്ലോ കെട്ടിയിട്ട്. എന്തേ അതിന് മാത്രം ഒരു പതിനഞ്ച് മിനുറ്റ് സമയം കിട്ടിയില്ലേ എന്നായിരുന്നു കാറ് വാങ്ങിയതിനെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് താഴെ വന്ന കമന്റ്.