മഹാ ബോർ ആയിപോയി !! അനുശ്രീയുടെ ചിത്രത്തിന് കമന്റ് ഇട്ട യുവതിക്ക് കിടിലൻ മറുപടി നൽകി താരം

ലോക്ക് ഡൗൺ ആയതിനാൽ പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെയാണ് എല്ലാ താരങ്ങളും, ഈ സമയത്ത് തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാനും താരങ്ങൾ മറക്കാറില്ല, എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം അനുശ്രീ…

anusree

ലോക്ക് ഡൗൺ ആയതിനാൽ പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെയാണ് എല്ലാ താരങ്ങളും, ഈ സമയത്ത് തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാനും താരങ്ങൾ മറക്കാറില്ല, എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം അനുശ്രീ തന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ കമന്റ് ബോക്സില്‍ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രം​ഗത്തെത്തി. അനുശ്രീയുടെ വസ്ത്രധാരണമാണ് വിമര്‍ശനത്തിനു കാരണം.

anusree

നാടൻ വേഷങ്ങൾ ഉപയോഗിക്കുന്ന അനുശ്രീക്ക് മോഡേൺ വേഷങ്ങൾ ചേരുന്നില്ല എന്നായിരുന്നു പലരും കമന്റ് ഇട്ടത്, ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതിയുടെ കമന്റ്. അതിന് അനുശ്രീ നല്‍കിയ മറുപടി ഇങ്ങനെ..’ താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ’.  അനുശ്രീ ഇങ്ങനെ കമ്മന്റ് ഇട്ടതോടെ യുവതി അതിനു മറുപടി നൽകി. എനിക്ക് ചേച്ചിയെ വളരെ ഇഷ്ട്ടമാണ് എന്നാൽ ചേച്ചി ഇങ്ങനെ വസ്ത്രം ധരിച്ച് കണ്ടിട്ടില്ലല്ലോ അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്നും യുവതി പറഞ്ഞു. അതിനു അനുശ്രീ നൽകിയ മറുപടി ഇങ്ങനെ,

anusree1

‘എപ്പോഴും പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാത്രം പറ്റില്ലല്ലോ. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല.അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.’ അനുശ്രീയെ പിന്തുണച്ചും നിരവധി ആരാധകര്‍ രം​ഗത്ത് വന്നിട്ടുണ്ട്. വസ്ത്രധാരണം തികച്ചും വ്യക്തിപരമാണെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ കുറിച്ചു.