‘ഒരു ഫാന്റസി സിനിമ കണ്ടു ‘നന്‍പകല്‍ നേരത്തു മയക്കം.’ പട്ടണത്തില്‍ ഭൂതം പോലെ…’

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. പതിവ് രീതികളില്‍നിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രം പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന്…

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. പതിവ് രീതികളില്‍നിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രം പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു ഫാന്റസി സിനിമ കണ്ടു ‘നന്‍പകല്‍ നേരത്തു മയക്കം.’ പട്ടണത്തില്‍ ഭൂതം പോലെ…’ ഫറൂഖ് ഉമര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഒരു ഫാന്റസി സിനിമ കണ്ടു ‘ നന്പകള്‍ നേരത്തു മയക്കം . പട്ടണത്തില്‍ ഭൂതം പോലെ ?? നല്ല രസമുള്ള സിനിമ . പക്ഷെ സുന്ദരം മുന്‍പേ ഉണര്‍ന്നു ജെയിംസ് ആയി വേളാങ്കണ്ണി യാത്ര തിരിച്ചു . ഞാന്‍ ഇപ്പോഴും മയക്കത്തിലാ… ഇടയിലെവിടെയോ കുറെ തമിഴും പാട്ടും ഒക്കെ കയറി വരുന്നു എന്നതൊഴിച്ചാല്‍ സുന്ദരം ആവാന്‍ കഴിയുന്നില്ല . എന്ത് കൊണ്ടേ പെല്ലിശ്ശേരിയുടെ നിലവാരത്തിന് അടുത്ത് പോലും ചെല്ലാന്‍ കഴിയാത്തതു കൊണ്ടാകാം അസാധാരണമായി ഒന്നും തോന്നിയില്ല . പണ്ട് വീടിനടുത്തുള്ള ഒരു ഉമ്മയുടെ മേല്‍ അവരുടെ ഉമ്മ കടന്നു വന്നു കുറെ പഴയ കാര്യങ്ങള്‍ പിച്ചും പേയും പറഞ്ഞു പോയത് ഓര്മ വരുന്നു . അന്ന് നമുക്ക് അത്ര ബ്രില്ലിയന്‍സ് ഇല്ലാത്തതു കൊണ്ടും മമ്മൂക്ക കളിക്കളം പോലുള്ള സിനിമയില്‍ ഓടി മറിഞ്ഞു അഭിനയിക്കുക ആയതു കൊണ്ടും ഉറക്കത്തിനു അധിക പ്രാധാന്യം ഉള്ള ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാനും തോന്നിയില്ല . ദോഷം പറയരുതല്ലോ ഇപ്പോഴും എന്നത്തേയും പോലെ മമ്മൂക്ക അസാധ്യം . പുരികം കൊണ്ട് അഭിനയിച്ചില്ലേലും പിശുക്കനായ ജെയിംസ് ആയും തനി നാട്ടിന്‍ പുറത്തെ അണ്ണാച്ചി ആയും അസാധ്യ അഭിനയ പാടവം തന്നെ പുറത്തെടുത്തുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.