അവർ വലിയ ആളുകൾ ആണ്, നമ്മളെ കൊണ്ട് അവരെ ഒന്നും ചെയ്യാൻ കഴയില്ലെന്നു ഞാൻ പറഞ്ഞു! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവർ വലിയ ആളുകൾ ആണ്, നമ്മളെ കൊണ്ട് അവരെ ഒന്നും ചെയ്യാൻ കഴയില്ലെന്നു ഞാൻ പറഞ്ഞു!

father about ananya

കഴിഞ്ഞ ദിവസം ആണ് അനന്യ എന്ന ട്രാൻസ്ജൻഡർ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. ശാസ്ത്രക്രീയയിൽ തനിക്ക് സംഭവിച്ച ദുരിതത്തെ കുറിച്ച് പലപ്പോഴും പൊതുവേദികളിൽ അനന്യ തുറന്ന് പറഞ്ഞിരുന്നുവെങ്കിലും അതിനു വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ശാസ്ത്രക്രീയയിലെ പിഴവ് മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുരിതം അനുഭവിക്കുകയായിരുന്നു. കടുത്ത ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ കൂടിയാണ് അനന്യ കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇത് വരെ താൻ നേരിട്ട ദുരിതങ്ങൾ എല്ലാം കഴിഞ്ഞ ദിവസം അവസാനിപ്പിച്ച് കൊണ്ട് അനന്യ ഈ ലോകത്തിൽ നിന്ന് വിടപറയുകയായിരുന്നു. ഇപ്പോൾ അനന്യയുടെ ശസ്ത്രക്രീയ നടത്തിയ ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അനന്യയുടെ പിതാവ് അലക്സാണ്ടർ. പിതാവിന്റെ വാക്കുകൾ ഇങ്ങനെ,

വളരെ കഷ്ട്ടപെട്ടായിരുന്നു അനന്യ ശാസ്ത്രക്രീയയ്ക്ക് വേണ്ടിയുള്ള പണം ഉണ്ടാക്കിയത്. വളരെ വേദനാജനകം ആയിരുന്നു അവളുടെ ആ ദിവസങ്ങൾ. ഒരുപാട് ബുദ്ധിമുട്ടുകൾ അവൾ നേരിട്ടു. ഒടുവിൽ ശസ്ത്രക്രീയ കഴിഞ്ഞു ആശുപത്രി വിടുമ്പോൾ ഏഴോളം ട്യൂബുകൾ ആയിരുന്നു അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ആശുപത്രിയിലെ ഡോക്ടർ മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു. മൂക്കികൂടെയെല്ലാം ട്യൂബ് ഇട്ടിരുന്നു. വിസർജ്യം വരെ വായിൽ കൂടി ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. കാര്യങ്ങൾ കൈവിട്ട പോയെന്നു മനസ്സിലായപ്പോൾ ഒരു ശസ്ത്രക്രീയ കൂടി ചെയ്തു തരാം, പുറത്ത് നിന്നും മറ്റൊരു ഡോക്ടറിനെ കൊണ്ട് വരാം, സൗജന്യമായി തന്നെ ശസ്ത്രക്രീയ ചെയ്യാം എന്നൊക്കെ ആശുപതിയിൽ നിന്ന് പറഞ്ഞു. അങ്ങനെ രണ്ടാമതും മറ്റൊരു ഡോക്ടറിനെ വെച്ച് ശസ്ത്രക്രീയ ചെയ്തു.

എന്നാൽ സൗജന്യമായി ചെയ്തു താരമെന്ന്‌ പറഞ്ഞ ശാസ്ത്രക്രീയയ്ക്ക് വീണ്ടും അൻപതിനായിരം രൂപ കൂടി അവർ ഞങ്ങളുടെ കയ്യിൽ നിന്ന് വാങ്ങി. അത് കഴിഞ്ഞു വീട്ടിൽ വന്നോപ്പോഴും അവളുടെ ബുദ്ധിമുട്ടുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. നമുക്ക് അവരുടെ മുന്നിൽ പിടിച്ച് നില്ക്കാൻ കഴിയില്ലെന്നും അവരൊക്കെ വലിയ ആളുകൾ അല്ലെ എന്നുമൊക്കെ ഞാൻ അവളോട് പറഞ്ഞെങ്കിലും അത് കേൾക്കാൻ അവൾ തയാറായിരുന്നില്ല. അവൾക്ക് നീതി വേണമായിരുന്നു. ഇത്രയും പണം ചിലവാക്കിയിട്ടും എന്റെ ആഗ്രഹം നടന്നില്ല, എനിക്ക് ഇനിയും ജീവിക്കണം, എനിക്ക് എഴുന്നേറ്റ് നിന്ന് ജോലി ചെയ്യണം എന്നൊക്കെയാണ് അവൾ പറഞ്ഞത്. അതിനു വേണ്ടി അവൾ വീണ്ടും ഡോക്ടറിനെ വിളിച്ചിരുന്നു. ഈ ആവിശ്യം പറഞ്ഞു അവൾ പി ആർ ഒ  യെ സമീപിച്ചപ്പോൾ അയാൾ അവളെ രണ്ടു തവണ മര്ദിക്കുകയും ചെയ്തിരുന്നു. കുറെ വേദനയും ബുദ്ധിമുട്ടും സഹിച്ചപ്പോഴും അവൾക് നേടേണ്ടിയിരുന്നത് അവളുടെ ഏറ്റവും വലിയ സ്വപനം ആയിരുന്നു എന്നും അനന്യയുടെ പിതാവ് പറഞ്ഞു.

Trending

To Top