നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു.

കേരളത്തിന്റെ സംസ്ക്കാരത്തോടെ യോജിച്ച് നിൽക്കുന്ന സംസ്ക്കാരം ഉള്ള നാടാണ് ലക്ഷ ദ്വീപ്. നാട് പോലെ തന്നെ സുന്ദരമായ മനുഷ്യർ ഉള്ള  ലക്ഷദ്വീപിൽ നിന്ന് എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്ര സുഖകരം അല്ലാത്ത വാർത്തയാണ്…

fathima about mammootty

കേരളത്തിന്റെ സംസ്ക്കാരത്തോടെ യോജിച്ച് നിൽക്കുന്ന സംസ്ക്കാരം ഉള്ള നാടാണ് ലക്ഷ ദ്വീപ്. നാട് പോലെ തന്നെ സുന്ദരമായ മനുഷ്യർ ഉള്ള  ലക്ഷദ്വീപിൽ നിന്ന് എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്ര സുഖകരം അല്ലാത്ത വാർത്തയാണ് പുറത്ത് വരുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ അവിടെ പുതിയ നിയമം നടപ്പിലാക്കിയതിനെ തുടർന്ന് വ്യാപകമായ പ്രതിക്ഷേധം ആണ് ദ്വീപിൽ നടന്നുകൊണ്ട് ഇരിക്കുന്നത്. ദ്വീപിലെ ജനങ്ങളെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് കേരളത്തിൽ നിന്നും എത്തുന്നത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള പ്രതിക്ഷേധം ആണ് നടന്ന കൊണ്ടിരിക്കുന്നത്. നിരവധി സിനിമ താരങ്ങളും ദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നത്, എന്നാൽ മോഹൻലാലോ മമ്മൂട്ടിയോ ഇത് വരെ ഈ വിഷയത്തിൽ പിന്തുണ അറിയിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ ഫാത്തിമ തഹ്‌ലിയ എന്ന യുവതി എഴുതിയ കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

“മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.” എന്നാണ് ഫാത്തിമ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ലക്ഷദ്വീപിൽ ഉണ്ടാകുന്ന പ്രതിക്ഷേധങ്ങൾ ഒഴിവാക്കാൻ വേണ്ടി ലക്ഷദ്വീപിലേക്കുള്ള പ്രവേശനം മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നിരോധനംഏർപ്പെടുത്തിയിരുന്നു. നിലവിൽ ലക്ഷദ്വീപിൽ കഴിയുന്ന അഗതികൾ ഉടൻ തന്നെ ദ്വീപ് വിട്ട് പോകണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു.