വലിയ താരനിര ഇല്ല… പക്ഷേ! ‘പ്യാലി’ ഹൃദയം തൊടുമെന്ന് ഫാത്തിമ അസ്ല

പ്യാലി എന്ന സിനിമയെ കുറിച്ച് ഫാത്തിമ അസ്ല തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്യാലി.. കുസൃതി ചിരിയും വെള്ളാരം കണ്ണുകളുമുള്ള ഒരു പൂമ്പാറ്റ കുഞ്ഞ്.. എന്ന് കുറിച്ചുകൊണ്ടാണ്…

പ്യാലി എന്ന സിനിമയെ കുറിച്ച് ഫാത്തിമ അസ്ല തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്യാലി.. കുസൃതി ചിരിയും വെള്ളാരം കണ്ണുകളുമുള്ള ഒരു പൂമ്പാറ്റ കുഞ്ഞ്.. എന്ന് കുറിച്ചുകൊണ്ടാണ് ഫാത്തിമ ഈ സിനിമയെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത്. പ്യാലിയുടെ ചിരി മങ്ങാന്‍ സമ്മതിക്കാതെ , അവളെ നെഞ്ചിലേറ്റി നടക്കുന്ന സിയയെ കുറിച്ചും കുറിപ്പില്‍ പറയുന്നു. ഈ സിനിമ എന്തുകൊണ്ട് കാണണം എന്ന് പറയാന്‍ അവകാശ വാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്..

പക്ഷേ ഈ സിനിമ ഹൃദയം തൊടും എന്നാണ് ഫാത്തിമ കുറിയ്ക്കുന്നത്. പ്രേക്ഷകന്റെ ഉള്ളും കണ്ണും നിറയ്്ക്കുന്ന സിനിമയാണ് പ്യാലി. പ്യാലി നമ്മള്‍ എവിടെയൊക്കെയോ കണ്ട് മറന്ന ഒരുപാട് കുഞ്ഞുങ്ങളുടെ കഥ കൂടിയാണ് എന്നും ഫാത്തിമ പങ്കുവെച്ച കുറിപ്പിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, നമ്മുടെ കുഞ്ഞുങ്ങളുമായി പോയി കണ്ട് വരാന്‍ കഴിയുന്ന സിനിമയാണ് പ്യാലി എന്ന് ഫാത്തിമ ഉറപ്പിച്ച് പറയുന്നു.

നമ്മളൊരിക്കലും ശ്രദ്ധിക്കാന്‍ സാധ്യത ഇല്ലാത്ത ഒരുപാട് കാര്യങ്ങള്‍ പ്യാലി പറഞ്ഞ് വെക്കുന്നുണ്ടെന്നും വലിയ താര നിരകള്‍ ഇല്ലാതെ, ചെറിയ മനുഷ്യരുടെ കഥയിലൂടെ സിനിമ സ്വപ്നം കാണുന്ന കുറച്ച് മനുഷ്യര്‍ സിനിമയുടെ വലിയ ലോകത്തേക്ക് പിച്ച വെക്കുന്നു എന്നും കുറിപ്പിലൂടെ പ്യാലി എന്ന സിനിമയെ കുറിച്ച് ഫാത്തിമ അസ്ല കുറിയ്ക്കുന്നു. ഇത്തവണത്തെ മികച്ച ബാലതാരത്തിനും മികച്ച കലാസംവിധാനത്തിനുമുള്ള സംസാസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം

ഏറ്റുവാങ്ങിയ ഈ സിനിമ, യുവ സംവിധായിക ദമ്പതികളായ ബബിതയും റിന്നും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. പ്യാലി എന്ന പെണ്‍കുട്ടിയുടേയും സഹോദരന്റേയും കഥ പറഞ്ഞ സിനിമ മലയാളി പ്രേക്ഷകര്‍ക്ക് ഹൃദയം തൊടുന്നൊരു സിനിമ അനുഭവം തന്നെയാണ്.