‘മണിച്ചിത്രത്താഴ്’ സിനിമക്ക് പേര് നൽകാൻ കാരണം ബിച്ചു തിരുമല എഴുതിയ പാട്ടിലെ വരികളിൽ നിന്ന് ഫാസിൽ

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകനാണ് ഫാസിൽ. ഇദ്ദേഹം നിരവധി ഹിറ്റുകൾ മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു 1949 ൽ പുറത്തിറങ്ങിയ മോഹനലാൽ, സുരേഷ്‌ഗോപി കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്ര താഴ്.…

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകനാണ് ഫാസിൽ. ഇദ്ദേഹം നിരവധി ഹിറ്റുകൾ മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു 1949 ൽ പുറത്തിറങ്ങിയ മോഹനലാൽ, സുരേഷ്‌ഗോപി കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്ര താഴ്. ഇപ്പോൾ ഈ ചിത്രത്തിന് ഇങ്ങനൊരു പേര് നൽകാൻ ഇടയായതിനെക്കുറിച്ചും ഇതിനിടയായ വെക്തിയെക്കുറിച്ചും തുറന്ന് പറയുകായാണ് ഫാസിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : “‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി, മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി’ എന്ന വരിയിലെ ‘മണിച്ചിത്രത്താഴ്’ എന്ന വാക്ക് എന്റെ മനസ്സിൽ കൊളുത്തിപ്പിടിച്ചു.

മണിയും മനസ്സുമായി ബന്ധമുണ്ട്. ചിത്രവും ചിത്തവുമായി ബന്ധമുണ്ട്. മനസ്സിനെ പൂട്ടിലൊതുക്കിയ ആ പേരു തന്നെ സിനിമയ്ക്കു നൽകാൻ തീരുമാനമായത് അങ്ങനെയാണ്” മണിച്ചിത്രത്താഴ്’ എന്ന, അന്നും ഇന്നും എന്നും നമ്മൾ ആഘോഷിക്കുന്ന, ആ ഒരു പേര് സിനിമയ്ക്ക് സ്വീകരിച്ചത് ബിച്ചു തിരുമല എഴുതിയ പാട്ടിലെ വരികളിൽ നിന്നാണെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബിച്ചു തിരുമല അന്തരിച്ചത്.