മൂന്ന് കോടി രൂപ മുടക്കി സെറ്റിട്ടു..! ഫഹദിനുണ്ടായ അപകടം ആരും അറിയാതിരിക്കാനും ശ്രമിച്ചു..! – ഫാസില്‍

മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്‍ ഫഹദ് ഫാസിലിന് ഉണ്ടായ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍. മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിന്റെ ആദ്യ നാളില്‍ തന്നെ ഫഹദിന് ഉണ്ടായ അപകടം മാനസികമായി തന്നേയും ഒരുപാട് ബാധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫഹദിന് ഉണ്ടായ അപകടത്തെ കുറിച്ച് ഫാസിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ആ അപകടം വലിയ ആഘാതം തന്നെ ആയിരുന്നു എനിക്ക്..

മൂന്ന് കോടി രൂപ മുടക്കി സെറ്റിട്ടപ്പോള്‍ ഫസ്റ്റ് ഷോട്ടിലാണ് ഫഹദിന് അപകടം സംഭവിക്കുന്നത്. അന്ന് നമ്മള്‍ ഇത് മീഡിയ അറിയിക്കാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു എന്നും അദ്ദേഹം ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫഹദിന് സംഭവിച്ചത് വലിയൊരു അപകടം അല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു.. പക്ഷേ..അതൊരു വലിയ അപകടം തന്നെ ആയിരുന്നു, ഒരുമാസം എടുത്തു അതില്‍ നിന്ന് ഫഹദ് ഭേദപ്പെട്ട് വരാന്‍. ഇപ്പോഴും അത് മാറിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പിന്നെ കൊവിഡ്, വിക്രം സിനിമയിലെ ഫഹദിന്റെ ഡേറ്റ്, കൂടാതെ മറ്റ് പല സാഹചര്യങ്ങള്‍കൊണ്ടും മലയന്‍കുഞ്ഞിന്റെ ചിത്രീകരണം നീണ്ടുപോയപ്പോള്‍.. എന്റെ സിനിമയ്ക്ക് തന്നെ ഇങ്ങനെ വന്നല്ലോ എന്ന് ഓര്‍ത്ത് ഞാന്‍ വിഷമിച്ചിട്ടുണ്ട് എന്നും അദ്ദേഹം തുറന്ന് പറയുന്നു. പക്ഷേ.. എല്ലാം നന്നായി തന്നെ അവസാനിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഫാസില്‍ മലയാള സിനിമയിലേക്ക് വീണ്ടും ഒരു നിര്‍മ്മാതാവായി തിരിച്ചെത്തിയ സിനിമയാണ് മലയന്‍കുഞ്ഞ്. ഇത് തനിക്ക് ഇപ്പോഴത്തെ പ്രേക്ഷകരുചി അറിയാനുള്ള ഒരു പഠനത്തിന്റെ ഭാഗമായാണെന്നും എല്ലാം പഠിച്ച ശേഷം ഒരു കുടുംബചിത്രം സംവിധാനം ചെയ്യും എന്നും ഫാസില്‍ അറിയിച്ചിരുന്നു.

Previous article‘അത് കണ്ടപ്പോള്‍ എന്റെ മകനെ കുറിച്ച് അഭിമാനമാണ് തോന്നിയത്’; ഗോകുലിന്റെ വൈറല്‍ കമന്റിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി
Next article‘പ്രണയാഭ്യര്‍ഥനകള്‍ വന്നിട്ടുണ്ട്, പക്ഷെ അര്‍ക്കജിനെ കണ്ടപ്പോള്‍ മാത്രമാണ് അങ്ങനെ തോന്നിയത്’; പ്രണയവിശേഷങ്ങളുമായി രക്ഷ രാജ്