ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുക, തുറന്ന് പറഞ്ഞ് ഫാസില്‍

മലയാള സിനിമയിലെ ക്യൂട്ട് ജോഡികളാണ് നസ്രിയ-ഫഹദ്. അപ്രതീക്ഷിതമായായിരുന്നു ഇരുവരുടേയും വിവാഹ പ്രഖ്യാപനം വന്നത്. ഇരുവരും ബംഗളുരു ഡേയ്‌സിന്റെ ഷൂട്ടിംഗിനിടെ നില്‍ക്കുന്നതിനിടെയാണ് വിവാഹപ്രഖ്യാപനം എത്തിയത്. ഇപ്പോഴിതാ നസ്രിയയെ കുറിച്ച് ഫാസില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഫാസിലിന്റെ…

മലയാള സിനിമയിലെ ക്യൂട്ട് ജോഡികളാണ് നസ്രിയ-ഫഹദ്. അപ്രതീക്ഷിതമായായിരുന്നു ഇരുവരുടേയും വിവാഹ പ്രഖ്യാപനം വന്നത്. ഇരുവരും ബംഗളുരു ഡേയ്‌സിന്റെ ഷൂട്ടിംഗിനിടെ നില്‍ക്കുന്നതിനിടെയാണ് വിവാഹപ്രഖ്യാപനം എത്തിയത്. ഇപ്പോഴിതാ നസ്രിയയെ കുറിച്ച് ഫാസില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഫാസിലിന്റെ വാക്കുകള്‍ :

ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഉള്ള മറുപടി തന്നെയാണ് നല്‍കിയത്.


നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോന്നുന്നു എന്ന മറുപടിയാണ് ഷാനു നല്‍കിയത്. നസ്രിയയുടെ മാതാപിതാക്കള്‍ക്കും സന്തോഷം. ഫര്‍ഹാന്റെ മറുപടിയാണ് കൂടുതല്‍ ഇഷ്ടം ആയതെന്ന് ഫാസില്‍ അഭിമുഖത്തില്‍ പറയുന്നുത്. ഷാനൂന് നസ്രിയയെ ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ എന്നായിരുന്നു മറുപടി.
അതോടെ ഒരു കാര്യം മനസിലായി, നസ്രിയയെ ആലോചിച്ചതില്‍ ആരും കുറ്റം പറയില്ല എന്ന് ഫാസില്‍ പറഞ്ഞു. ക്യൂട്ട് ആയ ഇന്റലിജന്‍സ് ആ കുട്ടിക്കുണ്ട്. ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുക. പല സമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഷാനുവിന്റെ ഒരു സിനിമയില്‍ ബൈക്ക് സ്റ്റാര്‍ട്ട് ആകുന്ന സീന്‍ റീ ടെക്ക് ചെയ്യേണ്ടി വന്നു. ഇക്കാര്യം ഉമ്മ നസ്രിയയോട് പറഞ്ഞപ്പോള്‍ അയ്യേ അതിനു എന്തിനു വിഷമിക്കണം എന്ന മറുപടി ആയിരുന്നു നസ്രിയ നല്‍കിയതെന്നും ഫാസില്‍ ഓര്‍ത്തെടുക്കുന്നു. ഞാന്‍ സിനിമയില്‍ ആയിരുന്നപ്പോള്‍ കുടുംബം കണ്‍ട്രോള്‍ ചെയ്തിരുന്നത് എന്റെ ഭാര്യ ആയിരുന്നു.നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നില്‍ക്കുന്നതിനേക്കാള്‍ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. മാത്രമല്ല വിവാഹത്തിന് ശേഷവും നസ്രിയ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന മോഹവും ഉണ്ട്. ഷാനുവിന്റെയും ഫര്‍ഹാന്റെയും രക്ഷകര്‍ത്താവായി നസ്രിയയെ പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അവള്‍ അങ്ങനെ ഒരു കുട്ടിയാണ്. എനിക്ക് ഇവരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നതിനേക്കാളും നസ്രിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും എന്ന് തോന്നിയിട്ടുണ്ടെന്നും ഫാസില്‍ വ്യക്തമാക്കുന്നു.