ആ ഗാനം തന്നെയാണ് ‘കാന്താര’യുടെ നട്ടെല്ല്…! നവരസവുമായി സാമ്യമുണ്ട് പക്ഷേ!!

കാന്താരയിലെ ‘വരാഹ രൂപം’ ഗാനത്തിനെതിരെ ഉയര്‍ന്ന കോപ്പിയടി വിവാദത്തില്‍ പലവിധമായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കാന്താരയിലെ ഗാനം കോപ്പിയടിച്ചതല്ലെന്നും തൈക്കുടം ബ്രിഡ്ജ് ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് മറുപടി നല്‍കുകയാണെന്നും സംവിധായകന്‍ ഋഷഭ് ഷെട്ടി…

കാന്താരയിലെ ‘വരാഹ രൂപം’ ഗാനത്തിനെതിരെ ഉയര്‍ന്ന കോപ്പിയടി വിവാദത്തില്‍ പലവിധമായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കാന്താരയിലെ ഗാനം കോപ്പിയടിച്ചതല്ലെന്നും തൈക്കുടം ബ്രിഡ്ജ് ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് മറുപടി നല്‍കുകയാണെന്നും സംവിധായകന്‍ ഋഷഭ് ഷെട്ടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

വിനീത് എന്ന വ്യക്തിയാണ് വരാഹരൂപം എന്ന പാട്ടിനെ കുറിച്ചും ഇപ്പോള്‍ നടക്കുന്ന ഈ വിവാദങ്ങളെ കുറിച്ചും മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാ ബേസ് എന്ന സിനിമാ ഗ്രൂപ്പില്‍ കുറിപ്പ് പങ്കുവെച്ചത്. കാന്താര കണ്ടിട്ട് ഏകദേശം ഒരാഴ്ചയോളമായി എങ്കിലും വരാഹരൂപം എന്ന ഗാനം മനസ്സില്‍ ഇനിയും ഇറങ്ങിപ്പോകാനാവാത്ത വിധം പറ്റിച്ചേര്‍ന്ന് കിടക്കുകയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു.. കാന്താര കണ്ടിട്ട് ഏകദേശം ഒരാഴ്ചയോളമായി … ഇനിയും ഇറങ്ങിപ്പോകാനാവാത്ത വിധം പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് വരാഹരൂപം എന്ന ഗാനം

… അവസാന രംഗങ്ങളില്‍ സംഗീതവുമായി ചേര്‍ന്ന് സൃഷ്ടിക്കുന്ന ആ മായിക ലോകം തന്നെയാണ് കാന്താരയുടെ നട്ടെല്ല് എന്നതില്‍ സംശയമില്ല…. വരാഹരൂപവും , തൈക്കുടം ബ്രിഡ്ജ് ചെയ്ത നവരസവുമായുള്ള സാമ്യത്തിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ കോടതി ഇടപെടലിലേക്ക് വരെ എത്തിയിരിക്കുന്നു… രണ്ട് ഗാനങ്ങളും ഹൃദ്യവും വളരെയധികം ആസ്വാദ്യകരവുമാണ് … ചില ഭാഗങ്ങളിലെല്ലാം സാമ്യങ്ങളുമുണ്ട് … എന്നുവച്ച് നവരസ മുഴുവനായും കാന്താര പകര്‍ത്തി വച്ചിരിക്കുകയാണ് എന്ന് പറയാന്‍ മാത്രം ഇല്ല …കര്‍ണ്ണാടക സംഗീതം , ഹിന്ദുസ്ഥാനി , നാടന്‍ പാട്ടുകള്‍ ,

മാപ്പിളപ്പാട്ടുകള്‍ ഇവയെല്ലാം നമ്മുടെ പാട്ടുകളില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്… അത്തരത്തിലുള്ള ഒരു ഫ്യൂഷന്‍ മ്യൂസിക് കാറ്റഗറിയില്‍ പെടുത്താവുന്ന തരത്തിലുള്ള രണ്ട് ഗാനങ്ങളാണ് ഇവ രണ്ടും … പുതിയ ഗാനങ്ങള്‍ മാത്രമല്ല പണ്ടുമുതലേ നമ്മള്‍ ആസ്വദിച്ചിരുന്ന പല ഈണങ്ങളും പരമ്പരാഗതമായി നമുക്ക് കൈവന്ന് ചേര്‍ന്നവ തന്നെയാണ്… ആത്യന്തികമായി ശ്രോതാക്കള്‍ക്ക് ആസ്വാദ്യകരമാവുക എന്നത് തന്നെയല്ലേ ഗാനങ്ങളുടെ വിജയം …