Film News

മലയാള സിനിമ ഉണ്ണിമേരിയോട് ചെയ്ത ഏറ്റവും വലിയ ചതി അതായിരുന്നു!

FB Post abot Unni Mary

എഴുപത് എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഉണ്ണി മേരി. ബാലതാരമായി സിനിമയിൽ എത്തിയ താരം 28 വർഷത്തോളം സിനിമയിൽ നിറസാന്നിദ്ധ്യം ആയിരുന്നു. പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച താരം പ്രേഷകരുടെ ഇഷ്ട്ടനായികമാരുടെ ലിസ്റ്റിൽ അതിവേഗം ഇടം നേടുകയായിരുന്നു.  മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ കഴിവ് ഉണ്ണി മേരി തെളിയിച്ചു. നിരവധി നല്ല മികച്ച കഥാപാത്രങ്ങൾ ആണ് ഉണ്ണി മേരി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ഉണ്ണിമേരിയെ കുറിച്ചുള്ള ഒരു യുവാവിന്റെ കുറുപ്പാണ് ശ്രദ്ധ നേടുന്നത്. കുറുപ്പ് വായിക്കാം,

ഏറെക്കാലത്തിനു ശേഷമാണ് നടി ഉണ്ണിമേരിയെ ഒരു വേദിയിൽ കാണുന്നത്..#നിത്യഹരിതം പുസ്തക പ്രകാശനത്തിന് ഇവരും എത്തുമെന്നറിഞ്ഞപ്പോൾ ആകാംക്ഷയായിരുന്നു..ഇരുപത്തിയഞ്ചു വർഷത്തിലേറെയായി അവർ സിനിമ വിട്ടു പോയിട്ട്..പിന്നീട് ഇടയ്ക്കെപ്പോഴോ ചില കുടുംബചിത്രങ്ങൾ മാത്രം എവിടെയൊക്കെയോ കണ്ടു. നേരത്തെ അറിയാത്തതുകൊണ്ട് പരിചയപ്പെടാനൊന്നും തുനിഞ്ഞില്ല..എങ്കിലും പലപ്പോഴും വേദിയിലെ സദസ്സിൽ അരികെ തന്നെയായിരുന്നു ..സിനിമയിൽ ഒടുവിൽ കാണുമ്പോഴുള്ള രൂപത്തിൽ നിന്നും കുറെ Slim ആയിരിക്കുന്നു..പഴയ ഊർജ്ജ്വസ്വലതയൊക്ക കാണാനില്ല..സംസാരത്തിലും സിനിമയിൽ കാണുന്ന ചടുലതയില്ല..ഒരു പാവം ഉണ്ണിമേരി!അല്ലെങ്കിൽ ഒരു സാദാ കുടുംബിനിയെങ്ങനെയോ അതുപോലെ! ആൾക്കൂട്ടത്തിൽ തനിയെ,തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം,കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം,കൃഷ്ണാ ഗുരുവായൂരപ്പാ..,സംഭവാമി യുഗേ യുഗേ,കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും മനസ്സിൽ മിന്നി മറഞ്ഞു. തമിഴ് ചിത്രങ്ങളായ ജോണി,ഉല്ലാസപ്പറവകൾ,മീണ്ടും കോകില,മുന്താണൈ മുടിച്ച് ഇവയും..കൂട്ടത്തിൽ എനിക്കവരെ ഏറ്റവും ഇഷ്ടം ഉല്ലാസപ്പറവകളിലും ജോണിയിലും കമലിനും രജനിക്കുമൊപ്പമുള്ള പാട്ടു സീനിലെ ക്ളോസപ്പ് ഷോട്ടുകളിലാണ്..എന്ത് സുന്ദരിയായിരുന്നു അവർ!unni-meri

തമിഴകത്തിനും തെലുങ്കകത്തിനും ‘ദീപ’ ആയിരുന്നു ഇവർ എന്നിട്ടും മലയാള സിനിമ, ഉണ്ണിമേരിയിലെ നടിയെക്കാൾ അവരുടെ ശരീര സൗന്ദര്യത്തെയാണ് ചൂഷണം ചെയ്തത്.അവരിലെ നടിയോട് അൽപ്പമെങ്കിലും നീതി കാട്ടിയ സംവിധായകന്‍ അന്തരിച്ച സംവിധായകന്‍ പി.പത്മരാജനാണ്..ഒരു കാലഘട്ടത്തിൻറെ നിറസൗന്ദര്യമാണ് ഉണ്ണിമേരിയെന്ന ദീപ. ഈ വേദിയിൽ ഞാൻ കാത്തിരുന്ന് കണ്ട മറ്റൊരാളുണ്ട് ..നേരത്തെ തന്നെ പരിചയമുണ്ടായിരുന്ന പലപ്പോഴും സംസാരിച്ചിരുന്ന എന്നാൽ ആദ്യമായി ഈ വേദിയിൽ കണ്ടുമുട്ടിയ ഒരു ‘ലെജൻഡ്’. അദ്ദേഹത്തെക്കുറിച്ച് ഉടൻ ഈ വഴി വീണ്ടും നമ്മൾ വരുന്നതായിരിക്കും.

Trending

To Top
Don`t copy text!