പൂവന്‍ എജ്ജാതി തോല്‍വി, ആനപ്പറമ്പ് ഒക്കെ ദുരന്തം!!!

പുതുമുഖ താരങ്ങള്‍ നായകന്മാരായി എത്തിയ ചിത്രമായിരുന്നു അങ്കമാലി ഡയറിസ്. ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ആന്റണി വര്‍ഗീസ്. പെപ്പ എന്നാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രമാണ് ഓഹ് മേരി ലൈലാ. ചിത്രത്തിലെ ആന്റണിയുടെ…

പുതുമുഖ താരങ്ങള്‍ നായകന്മാരായി എത്തിയ ചിത്രമായിരുന്നു അങ്കമാലി ഡയറിസ്. ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ആന്റണി വര്‍ഗീസ്. പെപ്പ എന്നാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രമാണ് ഓഹ് മേരി ലൈലാ. ചിത്രത്തിലെ ആന്റണിയുടെ അഭിനയത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. നിതിന്‍ പങ്കുവച്ച കുറിപ്പിങ്ങനെ,

ഓഹ് മേരി ലൈലാ
ആന്റണിയുടെ ആദ്യ സിനിമ ആയ അങ്കമാലി ഡയറിസ് വമ്പന്‍ ഹൈപ്പ് ഉണ്ടായിരുന്ന മെക്‌സിക്കന്‍ അപാരത പോലും കാണാതെ ഞാന്‍ കയറി fdfs കണ്ടിരുന്നു വിരലില്‍ എണ്ണാവുന്ന ആളുകള്‍ക്ക് ഒപ്പം കോട്ടയം ആശ എന്ന മിനി തീയേറ്ററില്‍ കാരണം ട്രെയ്‌ലറില്‍ കണ്ടപ്പോള്‍ മുതല്‍ ഇവന്‍ പൊളി ആണല്ലോ എന്ന തോന്നല്‍ ആയിരുന്നു. പിന്നെ ലിജോ പടങ്ങളോട് അമല്‍ നീരദ് ചിത്രങ്ങളോട് ഉള്ള പോലെ ഒരു ആരാധന കൂടി ഉണ്ട് ആയിരുന്നു.

പിന്നെ കാണുന്നത് അങ്കമാലി മിനി തീയേറ്ററില്‍ നിന്നും big തിയേറ്റര്‍ ആയ അഭിലാഷ്, ആനന്ദ് ലേക്ക് ഒക്കെ പറിച്ചു നടുന്നതും മെക്‌സിക്കന്‍ മിനി തിയേറ്ററില്‍ കൂപ്പു കുത്തുന്നതും ആണ്.

അന്ന് മുതല്‍ ഇങ്ങേരെ ഭയങ്കര ഇഷ്ടം ആണ്.
പക്ഷെ ഈ ഇടക്കാലം കൊണ്ട് ഇയാള്‍ മാക്‌സിമം വെറുപ്പിച്ചു കൈയില്‍ തന്നു.
എത്ര ശ്രെമിച്ചിട്ടും പഴയ ഇഷ്ടം തിരികെ വരുന്നില്ല.
പൂവന്‍ എജ്ജാതി തോല്‍വി
ആനപ്പറമ്പ് ഒക്കെ ദുരന്തം ആണ്
പിന്നെ ഈ പടം തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍ വെറുതെ ഒന്ന് കാണാം.
അത്യാവശ്യം നന്നാക്കി എടുക്കാന്‍ പറ്റുമായിരുന്നു ക്ളീഷേ ആണ് എങ്കിലും.
സ്‌ക്രിപ്റ്റ് വളരെ ദുര്‍ബലം ആയിരുന്നു.

സിനിമക്ക് ഒരു ജീവന്‍ വെക്കുന്നത് അവസാന 35 മിനിറ്റ് അടുത്ത് ആണ്.
ഫിഫു എന്ന കഥാപാത്രം നല്ല ഒരു ആശ്വാസം ആണ്. ആന്റണി അവസാനം മാത്രം കുഴപ്പം ഇല്ലാതെ ചെയ്തു.

ആദ്യ നായിക എജ്ജാതി വെറുപ്പിക്കല്‍
പിന്നെ വരുന്ന നായിക ഒക്കെ കുഴപ്പം ഇല്ല.

മ്യൂസിക് വിഭാഗം ആണ് പൂര്‍ണ്ണ സംതൃപ്തി തരുന്ന ഏക ഘടകം.
പിന്നെ തിരമാലയായി എന്ന് തുടങ്ങുന്ന അവസാന ഗാനം ??????എജ്ജാതി പാട്ട് ആദ്യം ഷഹബാസ് അമന്‍ പാടിയത് ആണ് എന്ന് കരുതി പക്ഷെ മറ്റൊരാള്‍ ആയിരുന്നു.
എന്തായാലും ആ പാട്ട് തൊട്ട് പടം നല്ലൊരു മൂഡ് തന്നു.

പക്ഷെ ആന്റണി ഇങ്ങനെ ഉള്ള ആവറേജ് ലവ് സ്റ്റോറി ഇനി ചെയ്യണ്ട എന്ന് തോന്നുന്നു.
അജഗജാന്തരം പോലുള ആവറേജ് സ്‌ക്രിപ്റ്റ് ആക്ഷന്‍ മേക്കിങ് എന്നിവ കൊണ്ട് ആണ് പ്രേക്ഷകര്‍ സ്വീകരിച്ചത് പക്ഷെ അത് ലവ് ട്രാക്കില്‍ നടക്കില്ല