‘കുറച്ചു കൂടി നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നു എങ്കില്‍ തിയറ്ററില്‍ നല്ല കളക്ഷന്‍ നേടിയെനെ’

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കുറച്ചു കൂടി നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നു എങ്കില്‍ തിയറ്ററില്‍ നല്ല കളക്ഷന്‍ നേടിയെനെ എന്നാണ് മൂവീ ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

ഇരട്ട
സിനിമ ക്ക് എന്ത് കൊണ്ട് ഇരട്ട എന്ന് രണ്ട് വ്യത്യസ്ത കളറില്‍, ഫോണ്ടില്‍ പേര് വന്നു എന്നാണ് ആദ്യം ആലോചിച്ചത്.
സാധാരണയായി നമ്മള്‍ സിനിമകളില്‍ ഉപയോഗിച്ചിട്ടുള്ള double role എന്നത് കോമഡി, ആള്‍മാറാട്ടം, കള്ളന്‍ പോലീസ് തുടങ്ങിയ concept വെച്ചാണ്. ഏട്ടന്‍ – അനിയന്‍ twins വന്നാല്‍ കുട്ടിക്കാലത്ത് വേര്‍ പിരിഞ്ഞ, എപ്പോഴും അടി കൂടുന്നവരായി കാണും. അല്ലെങ്കില്‍ ഒരുത്തന്‍ മരിച്ച് കഴിഞ്ഞ് പ്രതികാരം വീട്ടാന്‍ മറ്റെ twin വരും. ഇങ്ങനെ വളരെ cinematic ആയിട്ടാണ് double role കഥാപാത്രങ്ങള്‍ നമ്മള്‍ കണ്ട് ശീലിച്ചത്.
എന്നാല് യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ അതേ മുഖം ഉള്ള ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റം എത്ര വലുതാണ് എന്നതാണ് ഇരട്ട സിനിമയില്‍ കണ്ടത്. ഒരു പോലീസുകാരന്‍ നടത്തുന്ന ഒരു സാധാരണ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ നെ വ്യക്തി ജീവിതവുമായി കോര്‍ത്തിണക്കി, ഇരട്ട സഹോദരന്‍ എന്ന ആശയത്തെ വെറുമൊരു ഫാന്‍സി ആയി ഉപയോഗിക്കാതെ വളരെ brilliant ആയി തന്നെ പ്രേക്ഷകരില്‍ എത്തിച്ചു.
ജോജുവിന്റെ one of the career best performances. കുറച്ചു കൂടി നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നു എങ്കില്‍ തിയറ്ററില്‍ നല്ല കളക്ഷന്‍ നേടിയെനെ. OTT റിലീസിന് ശേഷം Pan India appreciation കിട്ടുന്നുണ്ട്.
ഇനിയും കാണാത്തവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കാണുക.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്സ്‌ക്യൂറ.

Gargi