ഫിലിം ഫെയർ 2019, മികച്ച നടനുള്ള നോമിനേഷനിൽ പൃഥ്വിയും ടൊവിനോയും , ദുൽഖർ തെലുങ്കിലേക്ക്

വീണ്ടുമൊരു ഫിലിം ഫെയര്‍ പുരസ്‌കാരനിശ കൂടി നടക്കാന്‍ പോവുകയാണ്. ഡിസംബര്‍ ഇരുപത്തിനൊന്നിന് ആയിരിക്കും പരിപാടി. ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്നറിയാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഇപ്പോഴിത ഫിലിം ഫെയര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളം,…

filimfare-2019

വീണ്ടുമൊരു ഫിലിം ഫെയര്‍ പുരസ്‌കാരനിശ കൂടി നടക്കാന്‍ പോവുകയാണ്. ഡിസംബര്‍ ഇരുപത്തിനൊന്നിന് ആയിരിക്കും പരിപാടി. ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്നറിയാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഇപ്പോഴിത ഫിലിം ഫെയര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാലോകത്തെ നാല് ഭാഷകളില്‍ നിന്നുമുള്ള കഴിഞ്ഞ വര്‍ഷത്തെ സിനിമകളാണ് പുരസ്‌കാരത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച നടനുള്ള പട്ടികയില്‍ മലയാളത്തിലെ യുവതാരങ്ങളെല്ലാമാണ് അണിനിരന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ജയസൂര്യയും ഇത്തവണ ഫിലിം ഫെയറിലെ മികച്ച നടനുള്ള നോമിനേഷനിലുണ്ട്.

മലയാളത്തിലെ മികച്ച സിനിമ

  • സുഡാനി ഫ്രം നൈജീരിയ
  • ജോസഫ്
  • ഞാന്‍ പ്രകാശന്‍
  • ഈമയൗ
  • ഈട

മലയാളത്തിലെ മികച്ച സംവിധായകൻ

  • ലിജോ ജോസ് പെല്ലിശ്ശേരി (ഈമയൗ)
  • സക്കറിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
  • എം പത്മകുമാര്‍ (ജോസഫ്)
  • അഞ്ജലി മേനോന്‍ (കൂടെ
  • മധുപാല്‍ (ഒരു കുപ്രസിദ്ധ പയ്യന്‍)

മലയാളത്തിലെ മികച്ച നടൻ

  • ജയസൂര്യ (ക്യാപ്റ്റന്‍)
  • ടൊവിനോ തോമസ് (തീവണ്ടി)
  • ജോജു ജോര്‍ജ് (ജോസഫ്)
  • ചെമ്പന്‍ വിനോദ് (ഈമയൗ)
  • പൃഥ്വിരാജ് (കൂടെ)

മലയാളത്തിലെ മികച്ച നടി

  • ഐശ്വര്യ ലക്ഷ്മി (വരത്തന്‍)
  • അനു സിത്താര (ക്യാപറ്റന്‍)
  • നിമിഷ സജയന്‍ (ഈട) മഞ്ജു വാര്യര്‍ (ആമി)
  • നസ്രിയ (കൂടെ)

മലയാളത്തിലെ മികച്ച സപ്പോര്‍ട്ടിങ് റോള്‍

  • സിദ്ദിഖ്
  • ഷറഫൂദിന്‍
  • വിനായകന്‍
  • രഞ്ജിത്ത്
  • സുധീഷ്
  • സാവിത്രി
  • ശ്രീധരന്‍
  • സരള ബാലുശേരി

തെലുങ്കിലെ മികച്ച നടന്‍

  • രാം ചരണ്‍ (രംഗസ്ഥലം)
  • വിജയ് ദേവരകൊണ്ട (ഗീത ഗോവിന്ദം)
  • മഹേഷ് ബാബു (ഭാരത് ആനെ നേനു)
  • ദുല്‍ഖര്‍ സല്‍മാന്‍ (മഹാനടി)
  • ജൂനിയര്‍ എന്‍ടിആര്‍ (അരവിന്ദ സമേത വീര രാഘവ)

തെലുങ്കിലെ മികച്ച നടിമാര്‍

  • സാമന്ത അക്കിനേനി (രംഗസ്ഥലം)
  • രശ്മിമ മന്താന (ഗീത ഗോവിന്ദം)
  • കീര്‍ത്തി സുരേഷ് (മഹാനടി)
  • അനുഷ്‌ക ഷെട്ടി (ബാഗമതി)
  • പൂജ ഹെഡ്‌ജെ (അരവിന്ദ സമേത വീര രാഘവ)
  • അദിതി റാവു ഹൈദ്ര (സമൂഹനം)

തമിഴിലെ മികച്ച സിനിമ

  • 96
  • ചെക്ക സിവന്ത വാനം
  • പരിയേറും പെരുമാള്‍
  • രാക്ഷസന്‍
  • സര്‍ക്കാര്‍
  • വട ചെന്നൈ

തമിഴിലെ മികച്ച നടന്‍

  • അരവിന്ദ് സ്വാമി (ചെക്ക സിവന്ത വാനം)
  • ധനുഷ് (വട ചെന്നൈ)
  • ജയം രവി (അഡങ്ങമരു)
  • വിജയ് സേതുപതി (96)
  • വിജയ് (സര്‍ക്കാര്‍)