# ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി പ്രഖ്യാപിച്ച് കാശ്മീര്‍ ഫയല്‍സ് നിര്‍മ്മാതാക്കള്‍!

- Link: https://ml.b4blaze.com/film-news/%e0%b4%86%e0%b4%a6%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-10000-%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1
- Published: 2023-06-07T20:20:50+05:30
- Author: Anu

സിനിമാ ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസിനെ
നായകനാക്കി സംവിധായകന്‍ ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണത്തെ ആസ്പദമാക്കിയുള്ള
എപിക് മിത്തോളജിക്കല്‍ ചിത്രമാണ് ആദിപുരുഷ്. ചിത്രം തിയ്യേറ്ററിലെത്തുമ്പോള്‍ ഒരു സീറ്റ്
ഹനുമാന്‍ സ്വാമിയ്ക്ക് വേണ്ടി റിസര്‍വ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റാണ് വൈറലാകുന്നത്. ചിത്രത്തിന്റെ 10,000
ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് കാശ്മീര്‍ ഫയല്‍സ് ചിത്രത്തിന്റെ
അണിയറപ്രവര്‍ത്തകര്‍.
  തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധ
സദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കളായ
അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് അറിയിച്ചു.

അതേസമയം ആദിപുരുഷിന്റെ നിര്‍മ്മാണ ചെലവ് 500 കോടിയാണ്. ചിത്രം തിയ്യേറ്ററിലെത്തുന്നതിന്
മുന്‍പ് തന്നെ അതിന്റെ 85 ശതമാനവും തിരിച്ചു പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വില്‍പ്പനയിലൂടെ
തന്നെ 247 കോടി രൂപയാണ് നേടിയത്. ജൂണ്‍ 16 നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

> Come, lets immerse in a divine cinematic experience with [#Adipurush](https://twitter.com/hashtag/Adipurush?src=hash&ref_src=twsrc%5Etfw)????????
> 10,000+ tickets would be given to all the Government schools, Orphanages & Old
> Age Homes across Telangana for free by Mr. [@AbhishekOfficl](https://twitter.com/AbhishekOfficl?ref_src=twsrc%5Etfw)
> Fill the Google form with your details to avail the tickets.… [pic.twitter.com/vnkNTLX2H1](https://t.co/vnkNTLX2H1)
> — Abhishek Agarwal Arts (@AAArtsOfficial) [June 7, 2023](https://twitter.com/AAArtsOfficial/status/1666438080600113153?ref_src=twsrc%5Etfw)
