# ഖുഷിയെ ഏറ്റെടുത്ത് ആരാധകലോകം!!! വാക്ക്പാലിച്ച് ആരാധകര്‍ക്ക് 1 കോടി നല്‍കി  വിജയ് ദേവരക്കൊണ്ട

- Link: https://ml.b4blaze.com/film-news/%e0%b4%96%e0%b5%81%e0%b4%b7%e0%b4%bf%e0%b4%af%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%95
- Published: 2023-09-15T21:00:00+05:30
- Author: Anu

വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായെത്തിയ
 ഖുഷി തിയറ്ററുകളില്‍ 
വന്‍ വിജയമായിരിക്കുകയാണ്. സിനിമ വിജയമായതിന് പിന്നാലെ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ്
സൂപ്പര്‍താരം. ഖുഷിയുടെ വിജയാഘോഷത്തില്‍ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാന്‍
1 കോടി സംഭാവന നല്‍കുമെന്ന് നടന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം ഇ്‌പ്പോള്‍ പാലിച്ചിരിക്കുകയാണ്
താരം.

സിനിമ വിജയിച്ച സന്തോഷം മാത്രമല്ല സിനിമയില്‍ നിന്ന് ലഭിച്ച വരുമാനവും ആരാധകരുമായി 
പങ്കുവെക്കുകയാണെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് ഖുഷിയുടെ ലാഭത്തില്‍
നിന്നും തന്റെ പ്രതിഫലത്തില്‍ നിന്നുമായി ലഭിച്ച ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്കായി
വീതിച്ചു നല്‍കാമെന്ന് വിജയ് പറഞ്ഞത്.
  ആരാധകരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന
താരമാണ് വിജയ്. തന്റെ ആരാധകര്‍ക്ക് എല്ലാവര്‍ഷവും വിനോദയാത്ര സമ്മാനിക്കാറുണ്ട് താരം.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അദ്ദേഹം 100 ആരാധകരെ എല്ലാ ചെലവുകളും നല്‍കി മണാലിയിലേക്ക്
അയച്ചിരുന്നു.  ശിവ നിര്‍വാണ സംവിധാനം ചെയ്ത പാന്‍-ഇന്ത്യന്‍ റൊമാന്റിക് ഡ്രാമയാണ് 
ഖുഷി. ചിത്രം സെപ്റ്റംബര്‍ ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ്
പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും
ഒന്നിച്ചെത്തിയ രണ്ടാമത്തെ ചിത്രമാണ് ഖുഷി. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
