# ‘പൊന്നിയിന്‍ സെല്‍വന്‍ 2’ലെ ‘വീര രാജ വീര’ ഗാനം കോപ്പിയടിച്ചത്!! ആരോപണവുമായി ദാഗര്‍ ബ്രദേഴ്‌സ് കുടുംബം

- Link: https://ml.b4blaze.com/film-news/%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d-2%e0%b4%b2
- Published: 2023-05-03T20:09:16+05:30
- Author: Anu

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’ മികച്ച പ്രേക്ഷക
പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നേടുന്നത് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ
150 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവും
ഉയര്‍ന്നിരിക്കുകയാണ്.

എആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ്
കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ്
ആരോപണവുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ps--1024x536.jpg?
resize=1024%2C536&ssl=1)

തന്റെ അച്ഛനും അമ്മാവനും (ദാഗര്‍ ബ്രദേഴ്‌സ്) ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ
ശൈലിയില്‍ ആണ് ചിത്രത്തിലെ ‘വീര രാജ വീര’ ഗാനവും ഒരുക്കിയിരിക്കുന്നതെന്നാണ് വാസിഫുദ്ദീന്‍
ആരോപിക്കുന്നത്.

ഗാനത്തില്‍ ഓരോ ഭാഗത്തിന്റെയും ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസമെന്നും
വാസിഫുദ്ദീന്‍
പറയുന്നു. അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍
ദാഗറാണെന്നും വാസിഫുദ്ദീന്‍ പറഞ്ഞു.

ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയിട്ടുണ്ടെന്നുംഅദ്ദേഹം
ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പിഎസ് ടുവിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ്
ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

അതേസമയം, മദ്രാസ് ടാക്കീസും എ ആര്‍ റഹ്‌മാനും തന്നോട് അനുവാദം ചോദിച്ചിരുന്നു എങ്കില്‍
ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നു. എന്നാല്‍ വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി
ഇങ്ങനെ ചെയ്തത് പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
