# ബറോസ് അവസാനലാപ്പില്‍!!! പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

- Link: https://ml.b4blaze.com/film-news/%e0%b4%ac%e0%b4%b1%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%b2%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%aa%e0%b5%81
- Published: 2024-02-10T16:41:51+05:30
- Author: Anu

താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ്
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരിക്കുന്ന
ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍
കാത്തിരിക്കുന്നത്. മാര്‍ച്ച് 28നാണ് ചിത്രം തീയേറ്ററില്‍ എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയിലൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ
പുത്തന്‍ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍
നിന്നുള്ള ചിത്രം പങ്കുവച്ചാണ് മോഹന്‍ലാല്‍ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കിട്ടിരിക്കുന്നത്.

ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ മാര്‍ക്ക് കിലിയന്‍, ജോനാഥന്‍ മില്ലര്‍ എന്നിവര്‍ക്കൊപ്പം
സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു,
എന്ന് കുറിച്ചായിരുന്നു മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. അവര്‍ക്കൊപ്പം ഡിസ്നി ഇന്ത്യ
മേധാവി കെ മാധവനും ചിത്രത്തിലുണ്ട്. 2021 ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
പല കാരണങ്ങള്‍ കൊണ്ടും ചിത്രീകരണം വൈകി പോയി,  വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ
ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്, ത്രീഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്
ചിത്രം എത്തുന്നത്. കൊച്ചിയും ഗോവയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പോര്‍ച്ചുഗീസ്,
ചൈനീസ് ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ ചിത്രം തിയ്യേറ്ററിലെത്തും.
