# ജഗനാഥനെയും, വിശാലിനെയും, നാഗവല്ലിയെയും എല്ലാ പ്രേഷകർക്കും ഇനിയും തീയറ്ററിൽ കാണാ൦! പത്തോളം മലയാള സിനിമകൾ ഇനിയും റീ റിലീസിന് ഒരുങ്ങുന്നു 

- Link: https://ml.b4blaze.com/film-news/10-malayalam-movies-are-still-getting-ready-for-re-release
- Published: 2024-05-16T13:04:20+05:30
- Author: Suji

ഇപ്പോൾ മലയാള സിനിമയിലും റീ റിലീസിന്റെ കാലം തുടങ്ങി, പത്തോളം ഹിറ്റ് ചിത്രങ്ങൾ ആണ്
വീണ്ടും പ്രേക്ഷകർ തീയറ്ററുകളിൽ റീ റിലീസ് ആയി കാണാൻ പോകുന്നത്, ആറാം തമ്പുരാനിലെ ജഗ
നാഥനെയും, മണിച്ചിത്രത്താഴിലെ നാഗവല്ലിയെയും, ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തിയും, എല്ലാം
ഇനിയും,  ഇത് കൂടാതെ ഒരു വടക്കൻ വീരഗാഥ, ദേവാസുരം, തുടങ്ങിയ പത്തോളം ചിത്രങ്ങളാണ്  
റീ റിലീസിനായി ഒരുങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/mo1-2-jpg.webp?resize
=903%2C605&ssl=1)

സിനിമ ബിഗ് സ്‌ക്രീനില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാം  ജോലികളും ഇതിനോടകം
ആരംഭിച്ചു കഴിഞ്ഞു. കാലാപാനി, വല്യേട്ടന്‍, ദേവാസുരം, ആറാംതമ്പുരാന്‍, 1921 തുടങ്ങിയ
ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹന്‍ലാലിന്റെ‘
ദേവദൂതന്‍’ വീണ്ടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഫോര്‍ കെ എഡിറ്റിങ്ങും ഡിഐ ജോലികളും
കഴിഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/v3-jpg.webp?resize
=1086%2C603&ssl=1)

എസ്. ക്യൂബ് ഫിലിംസാണ്  ഒരു വടക്കന്‍ വീരഗാഥ  വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്,
മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ്
മണിച്ചിത്രത്താഴ് വീണ്ടും പുറത്തിറക്കുക, ചിത്രം രണ്ടു-മൂന്നു മാസത്തിനുള്ളില്‍ തിയേറ്ററുകളിലെത്തും
എന്നാണ് പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/deva1-jpg.webp?resize
=625%2C328&ssl=1)

 
