# ഹൃദയത്തില്‍ തൊട്ട് 100 ദിവസം…! സന്തോഷ വിവരം ആരാധകരെ അറിയിച്ച് മോഹന്‍ലാല്‍..!

- Link: https://ml.b4blaze.com/film-news/101-days-of-hridayam-movie
- Published: 2022-04-30T12:45:32+05:30
- Author: Rahul

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് വിനീത് ശ്രീനിവാസന്റെ
സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര 
കഥാപാത്രമാക്കി ഒരുക്കിയ ചിത്രം, മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. രണ്ട്
വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലും കൊറോണ പ്രതിസന്ധി സിനിമാ മേഖലയെ മൊത്തം പ്രതിസന്ധിയിലാക്കിയ
സമയത്തുമായിരുന്നു സിനിമയുടെ റിലീസ് നടന്നത്. എന്നിരുന്നാലും പ്രേക്ഷകര്‍ ഇരുകൈയ്യും
നീട്ടിയായിരുന്നു ചിത്രം ഏറ്റെടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/hridhyam-movie-review-
300x169.jpg?resize=1150%2C648&ssl=1)

ഇപ്പോഴിതാ ‘ഹൃദയം’ റിലീസ് ചെയ്ത് നൂറ് ദിവസം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് സാക്ഷാല്‍
മോഹന്‍ലാല്‍ തന്നെ എത്തിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഈ സന്തോഷ
വാര്‍ത്ത അദ്ദേഹം ആരാധകരെ അറിയിച്ചത്. വിജയകരമായ യാത്രയില്‍ ‘ഹൃദയം’ ടീമിനെ അഭിനന്ദിക്കുന്നു
എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയുടെ
സാങ്കേതിക പ്രവര്‍ത്തകരുടെയടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നൂറ്റിയൊന്നാം
ദിവസത്തിലേക്ക് എത്തിയ സന്തോഷം അദ്ദേഹം അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/mohanlal-1-285x300.
jpg?resize=1151%2C1212&ssl=1)

വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവരും ഈ ഫോട്ടോ അവരവരുടെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്.
പ്രണവ് മോഹന്‍ലാല്‍, ദര്‍ശന, കല്യാണി പ്രിയദര്‍ശന്‍.. എന്നിവരായിരുന്നു സിനിമയില്‍ 
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/hridhyam-movie-review-
2-300x169.jpg?resize=1154%2C650&ssl=1)

ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയില്‍ പതിനഞ്ചോളം ഗാനങ്ങളായിരുന്നു
ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ‘ഹൃദയം’ അമ്പത് കോടി ക്ലബിലും എത്തിയിരുന്നു..
കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
