# മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്..!! ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസ് തീയതി പുറത്ത്!

- Link: https://ml.b4blaze.com/film-news/1744-white-alto-movie-release-date
- Published: 2022-10-23T18:56:20+05:30
- Author: Sreekumar

മലയാളി സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ചലച്ചിത്ര അവതരണം കാഴ്ച്ചവെച്ച സംവിധായകനാണ്
സെന്ന ഹെഗ്‌ഡെ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ റീലിസ് വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ പേര് ‘1744 വൈറ്റ് ആള്‍ട്ടോ’

എന്നാണ്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ അണിനിരക്കുന്ന ചിത്രം, നവംബര്‍ നാലിന് റിലീസിന്
എത്തുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/FfvDzVEVIAASzAj.
jpg?resize=675%2C900&ssl=1)

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ തന്നെ താരങ്ങളും മലയാളത്തിലെ മറ്റ് മുന്‍നിര അഭിനേതാക്കളുമാണ്
ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ഷറഫുദ്ദീന്‍, വിന്‍സി 
അലോഷ്യസ്, രാജേഷ് മാധവന്‍ തുടങ്ങിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ക്രൈം-കോമഡി ത്രില്ലര്‍ സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന സിനിമയാണ് ‘1744 വൈറ്റ് ആള്‍ട്ടോ’.
ചിത്രത്തിന്റെ ടീസര്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ടുള്ളതാണ്
സിനിമയുടെ പ്രമേയം. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തുന്നത്.

![Thinkalazhcha-Nishchayam](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/07/Thinkalazhcha-Nishchayam.jpg?resize=1620%2C2025&ssl=1)

നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ,
രഞ്ജി കാങ്കോല്‍ എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കാഞ്ഞങ്ങാട് പശ്ചാത്തിലത്തില്‍
ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററിലും മേഡ് ഇന്‍ കാഞ്ഞങ്ങാട് എന്നാണ് ചേര്‍ത്തിരിക്കുന്നത്.
വ്യത്യസ്തമാര്‍ന്ന വെസ്റ്റേണ്‍ ശൈലിയിലാണ് സിനിമയുടെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

> [#1744WhiteAlto](https://twitter.com/hashtag/1744WhiteAlto?src=hash&ref_src=twsrc%5Etfw)–
> November 4 ,2022 Release [pic.twitter.com/KNn4H2Zu0f](https://t.co/KNn4H2Zu0f)
> — Friday Matinee (@VRFridayMatinee) [October 23, 2022](https://twitter.com/VRFridayMatinee/status/1584074984309211139?ref_src=twsrc%5Etfw)

സെന്ന ഹെഗ്ഡെ, അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ
സിനിമയുടെ ഷൂട്ടിംഗ് പതിനെട്ട് ദിവസംകൊണ്ടാണ് പൂര്‍ത്തിയായത്. കബിനി ഫിലിംസിന്റെ ബാനറില്‍
മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം
നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍- ഛായാഗ്രഹണം, എഡിറ്റിംഗ് – ഹരിലാല്‍ കെ രാജീവും
നിര്‍വ്വഹിക്കുന്നു.
