# കിടിലൻ നൃത്തച്ചുവടുകളുമായി നസ്ലിനും, മാത്യു തോമസും; ’18 പ്ലസ്’ ലെ കല്യാണപ്പാട്ട് എത്തി!

- Link: https://ml.b4blaze.com/film-news/18-plus-movie-video-song-released
- Published: 2023-06-11T10:43:05+05:30
- Author: Ajay

നസ്ലിനും മാത്യു തോമസും നിഖില വിമലും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ’18
പ്ലസ്’. ചിത്രത്തിലെ ലെ ‘മാരന്റെ പെണ്ണല്ലേ’ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.
തിങ്ക് മ്യൂസിക് ആണ് പാട്ടുകൾ പുറത്തിറക്കിയത്. കിടിലൻ നൃത്ത ചുവടുകളുമായി നസ്ലിനും,
മാത്യു തോമസും, ബിനു പപ്പുവും, സാഫ് ബ്രോസും, മീനാക്ഷിയും നൃത്ത രംഗത്തിൽ തകർത്ത് 
ആടി തിമിർക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/18-plss.jpg?resize
=1280%2C720&ssl=1)

മലയാളത്തിൽ ഇത്തരമൊരു ഫാസ്റ്റ് നമ്പർ ഗാനം കുറെ നാളുകൾക്കുശേഷമാണ് ഇറങ്ങുന്നത്. സംഗീത
സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. യോഗി ശേഖർ പാടിയിരിക്കുന്ന
പാട്ടിന്റെ വരികൾ വൈശാഖ് സുഗുണനാണ് എഴുതിയിരിക്കുന്നത്. ഷോബി പോൾ രാജാണ് കാറിയോഗ്രാഫി
നിർവഹിക്കുന്നത്. സിനിമയുടെ തിരക്കഥ സംഭാഷണം എഡിജെ രവീഷ് നാഥാണ് നിർവഹിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/18-pls.jpg?resize
=1280%2C720&ssl=1)

പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടൈനറാണ് 18 പ്ലസ്.
ഫലൂഡ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി
കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സിനിമ ഉടൻ തന്നെ തിയറ്ററുകളിൽ എത്തും.
ചിത്ത്രതിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റർ ചമൻ ചാക്കോ. ചിത്രത്തിന്റെ വിതരണം
ഐക്കൺ സിനിമാസ് ആണ്.
