# അപ്പം ഒളിച്ചോട്ടമാണ് വിഷയം;  നസ്‌ലിൻ , മാത്യു ടീമിന്റെ 18പ്ലസിന്റെ ട്രെയ്ലർ എത്തി

- Link: https://ml.b4blaze.com/film-news/18-plus-triler-out
- Published: 2023-06-21T12:31:02+05:30
- Author: Ajay

മലയാള സിനിമയിലെ ദാസനും വിജയനുമാണ് യുവതാരങ്ങളായ മാത്യു തോമസും, നസ്ലൻ ഗഫൂറും എന്നൊരു
വർത്തമാനെ പൊതുവേയുണ്ട്. കാരണെ മറ്റൊന്നുമല്ല ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം
തന്നെ പൊളിയായിരുന്നു എന്നതാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം 18+ന്റെ
ട്രെയ്ലർ പുറത്തിറങ്ങി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/18-1.jpg?resize=
1280%2C720&ssl=1)

’18+’ റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമാണ്. ‘ജോ ആന്റ് ജോ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം
അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന സിനിമ പ്രദർശനത്തിന് ഒരുങ്ങുകയാണ്.മീനാക്ഷി ദിനേശാണ്
നായിക.സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ.യു., ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു
അന്നൂർ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

 ഫലൂദ എന്റർടെയ്ൻമെന്റ് റീൽസ് മാജിക്ക് എന്നി ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ
ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നത്. യുവമനസ്സുകളുടെ
ജീവിതം പറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും എഡിറ്റർ ചമൻ ചാക്കോയുമാണ്.
എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് സിനിമയുടെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
