# റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ ‘2018’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/2018-film-ott-uadate
- Published: 2023-05-30T07:57:38+05:30
- Author: Ajay

ബോക്‌സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകളുമായി പ്രദർശനം തുടരുകയാണ് ജൂഡ് ആന്തണി ജോസഫിന്റെ‘
2018’. ചിത്രം 24 ദിനങ്ങൾ കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 160 കോടിയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.
സിനിമ നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ 2018 ഒടിടി സ്ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ വാർത്ത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/2018-movie1.jpg?
resize=720%2C480&ssl=1)

ജൂൺ ഏഴ് മുതൽ സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ഇത് ആദ്യമായാണ് 
ഒരു മലയാള സിനിമ 150 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത്. 2018ൽ കേരളം നേരിട്ട മഹാപ്രളയം
പശ്ചാത്തലമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ
ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം,
ശിവദ, ഗൗതമി നായർ, സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/2018-nm.jpg?resize
=1280%2C720&ssl=1)

ജൂഡിനൊപ്പം ചിത്രത്തിന്റെ തിരക്കഥാരചനയിൽ അഖിൽ പി ധർമജനും പങ്കാളിയാണ്. വേണു കുന്നപ്പിള്ളി,
സി കെ പദ്മ കുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ‘2018’ നിർമിച്ചത്.നോബിൾ പോളാണ് സംഗീത
സംവിധാനം. അഖിൽ ജോർജാണ് ഛായാഗ്രാഹണം. പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‌സ്. ചിത്രത്തിൻറെ
തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു
