# ജൂഡ് ആന്തണിയുടെ മൾട്ടി സ്റ്റാർ ചിത്രം ‘2018’ ട്രെയ്‌ലർ ഇന്നെത്തും!

- Link: https://ml.b4blaze.com/film-news/2018-releasing-official-trailer-today
- Published: 2023-04-23T12:05:46+05:30
- Author: Ajay

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം 2018 മെയ്‌ന് അഞ്ചിന് 
തിയേറ്ററുകളിൽ റിലീസിനെത്തും. സിനിമയുടെ ട്രെയ്ലർ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ്
ചെയ്യുമെന്നറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.2018-ൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ
ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/2018.movie-pg.jpg?
resize=1200%2C628&ssl=1)

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, നരേൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരശൻ, ലാൽ,
അപർണ ബാലമുരളി ,ൻവി റാം, ശിവദ, ഇന്ദ്രൻസ്, ഗിലു ജോസഫ്, ജാഫർ ഇടുക്കി, ജനാർദനൻ, സിദ്ദിഖ്,
സുധീഷ്, അജു വർഗീസ്, ഗൗതമി നായർ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/2018.jpg?resize=
1280%2C720&ssl=1)

അഖിൽ പി ധർമ്മജനോടൊപ്പം സംവിധായകൻ ജൂഡ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ടാഗ് ലൈൻ ‘എവരിവൺ
ഈസ് എ ഹീറോ’ എന്നാണ് .നോബിൻ പോൾ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.അഖിൽ ജോർജ് ഛായാഗ്രഹണവും
ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്ന സിനിമയുടെ ഒടിടി അവകാശം സോണി ലൈവ് സ്വന്തമാക്കിയിട്ടുണ്ട്.
വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത
