# സ്വന്തം സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍; ആശ്വസിപ്പിച്ച് സര്‍ജാനോ ഖാലിദ്

- Link: https://ml.b4blaze.com/film-news/4-years-movie-review-video
- Published: 2022-11-24T19:00:47+05:30
- Author: Gargi

സര്‍ജാനോ ഖാലിദും പ്രിയ വാര്യരും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്.
രഞ്ജിത് ശങ്കര്‍ ആണ് സംവിധാനം. ചിത്രം നവംബര്‍ 25ന് കേരളത്തില്‍ റിലീസിനെത്തും. ഇപ്പോഴിതാ
ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയ പ്രിയ വാര്യര്‍ കരയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സ്വന്തം സിനിമ കണ്ടിറങ്ങിയ ശേഷം പൊട്ടിക്കരയുകയായിരുന്നു നടി. കുട്ടിക്കാലം മുതലുള്ള
സ്വപ്നമാണ് സിനിമ മൂലം സാക്ഷാത്കരിച്ചതെന്നും, ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട്
അടുത്തു നില്‍ക്കുന്നതായി തോന്നിയെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/4-years.jpg?resize
=1200%2C628&ssl=1)

സിനിമ എല്ലാവര്‍ക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ
ഈ പ്രതികരണമെന്നും സര്‍ജാനോ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയുടെ റിലീസിന്റെ ഭാഗമായി കോളജ്
കുട്ടികള്‍ കേരളത്തിലെ പത്തു തിയറ്ററുകളില്‍ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. എന്‍ജിനീയറിങ്
വിദ്യാര്‍ഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് സിനിമയുടെ പ്രമേയം. ശങ്കര്‍
ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്
സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്,
രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്,
സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് നായക്.

മേക്കപ്പ് റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആര്‍ട്ട് സൂരജ് കുറവിലങ്ങാട്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍
എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈന്‍ ഹംസാ, ഡി ഐ രംഗ് റെയ്സ് മീഡിയ, വിഎഫ്എക്‌സ് ഫോക്‌സ്
ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് 
ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍ സജിന്‍ ശ്രീ, ഡിസൈന്‍
ആന്റണി സ്റ്റീഫന്‍, പിആര്‍ഓ : പ്രതീഷ് ശേഖര്‍.
