# പ്രണയം പാടി സോണി!! ഏറ്റെടുത്ത് പ്രേക്ഷകരും, വൈറലായി 4 ഇയേഴ്‌സിലെ ‘എന്‍ കനവില്‍’

- Link: https://ml.b4blaze.com/film-news/4-years-singer-sony-mohan-songs
- Published: 2022-12-02T23:13:44+05:30
- Author: Anu

കവര്‍ സോങുകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗായികയാണ് സോണി മോഹന്‍. ഫോര്‍ ഇയേഴ്‌സ്
എന്ന ക്യാംപസ് പ്രണയ ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് 
സോണി. ആദ്യ സിനിമയില്‍ തന്നെ മൂന്ന് ഗാനങ്ങളാണ് സോണി ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ
എന്‍കനവില്‍ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

പ്രിയ വാരിയര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കര്‍
സംവിധാനം ചെയ്ത ചിത്രമാണ് 4 ഇയേഴ്‌സ്. ചിത്രത്തില്‍ ആകെ 8 ഗാനങ്ങളുള്ളതില്‍ മൂന്നെണ്ണവും
സോണിയാണ് ആലപിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ശങ്കര്‍ ശര്‍മയാണ് സോണിയെ മലയാള
സിനിമയിലേക്ക് കൈപിടിച്ചത്.
  മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് സോണി മോഹന്‍. 4 ഇയേഴ്‌സിനു
വേണ്ടി സോണി ആലപിച്ച ‘എന്‍ കനവില്‍’ എന്ന പ്രണയഗാനം ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായകന്‍
അരുണ്‍ ഏളാട്ട് ആണ് സോണിയ്‌ക്കൊപ്പമുള്ള പുരുഷ ശബ്ദം.

മറ്റു രണ്ടു ഗാനങ്ങളില്‍ മിഥുന്‍ ജയരാജ്, വൈശാഖ് സി മാധവ് എന്നിവരാണ് സോണിക്കൊപ്പം 
പാടിയിരിക്കുന്നത്. സാന്ദ്ര മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്,
വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ഗാനമെഴുതിയത്.
  ഛായാഗ്രഹണം സാലു
കെ. തോമസ്, എഡിറ്റിങ്: സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് 
നായക്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയുമാണ് ചിത്രം
നിര്‍മ്മിച്ചിരിക്കുന്നത്.
