# പ്രായം വെറും നമ്പര്‍; 64കാരന്‍ ഫുട്‌ബോളില്‍ തീര്‍ത്ത വിസ്മയം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

- Link: https://ml.b4blaze.com/film-news/64-year-old-kerala-man-juggling-a-football
- Published: 2022-06-17T19:18:13+05:30
- Author: Gargi

ജെയിംസിന് യഥാര്‍ത്ഥത്തില്‍ 64 വയസ്സുണ്ടെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ
അസാമാന്യമായ കഴിവുകള്‍ കൊണ്ട്. മലയാളിയായ ഇദ്ദേഹത്തിന്റെ ഫുട്‌ബോള്‍ വിസ്മയമാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയനാട് അമ്പലവയല്‍ സ്വദേശി
ജയിംസിന്റെ ഫുട്ബോള്‍ പ്രേമം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ
വീണ്ടും അദ്ദേഹത്തിന്റെ വീഡിയോ വൈറലാകുകയാണ്.

തമിഴ് യൂട്യൂബറും ഫുട്ബോള്‍ കളിക്കാരനുമായ പ്രദീപ് രമേഷ് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്
ജെയിംസ് വീണ്ടും വൈറലായത്. ഫുട്ബോള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഇദ്ദേഹം എല്ലാ ഫുട്ബോള്‍
പ്രേമികള്‍ക്കും ഒരു ആവേശമാണ്. പ്രദീപും ജയിംസും തമ്മില്‍ ഫുട്ബോള്‍ പാസ് ചെയ്ത് കളിക്കുന്ന
ചെറിയൊരു വീഡിയോയാണിത്. പ്രദീപിന്റെ കൈയില്‍ നിന്ന് ഫുട്ബോള്‍ വാങ്ങുന്ന ജെയിംസ് കാലിലും
തൊളിലുമൊക്കെ ഫുട്ബോള്‍ ബാലന്‍സ് ചെയ്ത ശേഷം കാലുകള്‍ കൊണ്ട് തട്ടി പ്രദീപിന് പാസ് 
ചെയ്യുന്നതും വീഡിയോയില്‍ കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/james-football.jpg?
resize=805%2C571&ssl=1)

‘ഇപ്പോഴും ഫുട്‌ബോള്‍ കളിക്കുന്ന ഈ 64-കാരനെ പരിചയപ്പെടാന്‍ എനിക്ക് ഭാഗ്യമുണ്ടായി.
ഉപജീവനത്തിനായി ട്രക്ക് ഓടിക്കുകയും ലോറിയില്‍ ഫുട്‌ബോള്‍ കിറ്റും കൊണ്ടുപോകുകയും ചെയ്യുന്നു.
വയനാട് ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം മാത്രമാണ് ഇപ്പോഴും ഗെയിം കളിക്കുന്നത്.
അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ശരിക്കും പഠിച്ച ഒരു കാര്യം ഇതാണ്- നിങ്ങള്‍ക്ക് എന്തെങ്കിലും
ചെയ്യാന്‍ ഇഷ്ടമാണോ? പോയി അത് ചെയ്യുക,’ പ്രദീപ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
