# വ്യത്യാസം വെറും 60 വയസ് മാത്രം; 18കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് 78കാരൻ

- Link: https://ml.b4blaze.com/film-news/78-yers-old-man-marry-18-years-old-girl
- Published: 2022-10-08T17:08:09+05:30
- Author: Ajay

പ്രേമത്തിന് കണ്ണില്ല എന്നാണ് പൊതുവേ പറയുക എന്നാൽ പ്രണയത്തിന് പ്രായപരിധിയില്ലെന്നു
തെളിയിച്ചിരിക്കുകയാണ് ഫിലിപ്പീൻസിൽ നിന്നുള്ള 78കാരനും 18കാരിയും.നീണ്ട മൂന്നുവർഷത്തെ
പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായിരിക്കുകയാണ്.പെൺകുട്ടി 15 വയസ്സുളളപ്പോളാണ് 78കാരനുമായി
പ്രണയത്തിലാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/filp.jpg?resize=
1280%2C720&ssl=1)

ഫിലിപ്പീൻസിലെ കഗയാൻ പ്രവിശ്യയിൽ മൂന്ന് വർഷം മുമ്പ് ഒരു അത്താഴ വിരുന്നിൽ വച്ചാണ് 
റാഷെദ് മംഗകോപ്പ് ആദ്യമായി ഹലീമ അബ്ദുള്ളയെ കാണുന്നത്. അപ്പോൾ ഹലീമയുടെ പ്രായം 15 വയസ്സായിരുന്നു.
ഇരുവരും മൂന്നുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായതെന്ന് റാഷെദിന്റെ മരുമകൻ ബെൻ
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/filp-1.jpg?resize
=1280%2C720&ssl=1)

റാഷെദ് മംഗകോപ്പും ഹലീമ അബ്ദുള്ളും മൂന്നുവർഷമായി ഡേറ്റിങ്ങിലാണ്. 78കാരനായ റാഷെദ് 
വിവാഹിതനല്ല ഹലീമയുടെയും ആദ്യത്തെ പ്രണയമായിരുന്നു ഇത്. ഇവർ തമ്മിലുള്ള 60 വയസിന്റെ
വ്യത്യാസം വിവാഹത്തിന് തടസമേ ആയിരുന്നില്ല. വിവാഹ ശേഷം ഇരുവരും കാർമെൻ ടൗണിലെ പുതിയ
വീട്ടിൽ താമസവും ആരംഭിച്ചു. ഫിലിപ്പീൻസിൽ ം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം 
എന്നാണ് നിയമം
