# വാലന്റൈൻസ് ഡേയ്ക്ക് ഇതിലും വലിയ സമ്മാനമില്ല! റാമും ജാനുവും ഇന്നും ജീവിക്കുന്നുണ്ട് മനസുകളിൽ; 96 റി റിലീസ് ചെയ്യുന്നു

- Link: https://ml.b4blaze.com/film-news/96-movie-re-release
- Published: 2024-02-11T16:52:53+05:30
- Author: Anu

രാജ്യമൊട്ടാകെ ചർച്ചയായി മാറിയ 96 സിനിമ റീ റിലീസിന് ഒരുങ്ങുന്നു. വാലന്റൈൻസ് ഡേയോട്
അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. അടുത്ത കാലത്ത്
ഇറങ്ങിയ ഏറ്റഴും മികച്ച മികച്ച പ്രണയചിത്രമായാണ് 96 വിലയിരുത്തപ്പെടുന്നത്. പതിവ് പ്രണയകഥകളെ
പൊളിച്ചെഴുതിയ ചിത്രത്തിൽ വിജയ് സേതുപതിയുടെയും തൃഷയുടെ അതി​ഗംഭീര പെർഫോമൻസായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/96.jpg?resize=2048%
2C1152&ssl=1)

സി പ്രേംകുമാറിനെ സംവിധാനത്തിൽ 2018ലാണ് 96 പ്രദർശനത്തിനെത്തിയത്. വിജയ് സേതുപതി, തൃഷ
എന്നിവരെ കൂടാതെ ഗൗരി ജി കിഷൻ, ആദിത്യ ഭാസ്കർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന 
കഥാപാത്രങ്ങൾ. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും
ഇന്നും ഹിറ്റ് ചാർട്ടുകളിലുണ്ട്.

ട്രാവൽ ഫോട്ടോഗ്രാഫറായ റാം എന്ന രാമചന്ദ്രനും ജാനകി എന്ന ജാനു (റാമിൻ്റെ ബാല്യകാല പ്രണയം)
വും സ്കൂൾ റീയൂണിയൻ നടക്കുമ്പോൾ വീണ്ടും കണ്ടുമുട്ടുന്നതായിരുന്നു സിനിമയുടെ പ്രമേയം.
തുടർന്ന് അവരുടെ ഓർമ്മകളിലൂടെ സഞ്ചരിച്ച് ജാനുവിനെ ഇന്നും മറക്കാതെ ജീവിക്കുന്ന റാമിന്റെ
ജീവിതത്തിലൂടെ കഥ മുന്നോട്ട് പോവുകയാണ്.
